ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടവുമായി സെന്‍സെക്സും നിഫ്റ്റിയും

മുംബൈ: ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ തിങ്കളാഴ്ച പ്രകടമായത് അനിതര സാധാരണമായ കുതിപ്പ്. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റകളുടെയും അനുകൂല ആഗോള സൂചനകളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലും മുന്നേറുകയായിരുന്ന സെന്‍സെക്സും നിഫ്റ്റിയും 2 ശതമാനത്തിനു മുകളിലുള്ള നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ലഭിച്ചത് കൂടുതല്‍ സാമ്പത്തിക പരിഷ്കരണങ്ങളെ കുറിച്ചും വിപണി സൗഹൃദ നടപടികളെ കുറിച്ചും നിക്ഷേപകരില്‍ പ്രതീക്ഷ ഉണ‍ര്‍ത്തി.

ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയായതും യുഎസ് ബോണ്ട് ആദായത്തിലെ ഇടിവിന്‍റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തിയതും റാലിക്ക് കരുത്തായി.

സെൻസെക്‌സ് 1,383.93 പോയിന്റ് അഥവാ 2.05 ശതമാനം ഉയർന്ന് 68,865.12 എന്ന റെക്കോഡ് ക്ലോസിംഗിലും. നിഫ്റ്റി 418.90 പോയിന്റ് അഥവാ 2.07 ശതമാനം ഉയർന്ന് 20,686.80 എന്ന റെക്കോഡ് ക്ലോസിംഗിലും വ്യാപാരം അവസാനിപ്പിച്ചു. ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 68,918.22 എന്ന സര്‍വകാല ഉയരത്തിലും നിഫ്റ്റി 20,702.65 എന്ന സര്‍വകാല ഉയരത്തിലും എത്തി.

അദാനി ഗ്രൂപ്പ് ഓഹരികൾ 3 ശതമാനം മുതൽ 9 ശതമാനം വരെ നേട്ടമുണ്ടാക്കി, നിരവധി മേഖലാ സൂചികകളിലെ ഏറ്റവും മികച്ച നേട്ടം അദാനി കമ്പനികള്‍ക്കായിരുന്നു. ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയും മികച്ച നേട്ടം സ്വന്തമാക്കി.

വിപ്രൊ ആണ് നഷ്ടം നേരിട്ട പ്രധാന ഓഹരി.

നിക്ഷേപകര്‍ക്ക് 6 ലക്ഷം കോടി രൂപയുടെ മൊത്തം നേട്ടമാണ് ഇന്നത്തെ വ്യാപാര സെഷനില്‍ ഉണ്ടായത്. ധനകാര്യ സേവനം, ഊര്‍ജ്ജം എന്നീ മേഖലകളിലെ സൂചികകള്‍ ഏകദേശം 2 ശതമാനത്തോളം ഉയര്‍ന്നു.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ് കോമ്പോസിറ്റ്, ഹാങ് സെങ് എന്നിവ താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്, ഓസ്ട്രേലിയന്‍ വിപണി നേട്ടത്തിലായിരുന്നു.

X
Top