Alt Image
സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

യു.എസ് ചെറുകിട പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെ, നേട്ടം വീണ്ടെടുത്ത് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. യു.എസ് ചെറുകിട പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞ തോതിലായതാണ് സെക്യൂരിറ്റി മാര്‍ക്കറ്റുകളെ ഉയര്‍ത്തിയത്. സെന്‍സെക്‌സ് 984.72 പോയിന്റ് അഥവാ 1.62 ശതമാനം ഉയര്‍ന്ന് 61598.42 ലെവലിലെത്തിയപ്പോള്‍ നിഫ്റ്റി 276.60 പോയിന്റ് അഥവാ 1.53 ശതമാനം നേട്ടത്തില്‍ 18304.80 ലെവലിലേയ്ക്ക് കുതിക്കുകയായിരുന്നു.

മൊത്തം 1880 ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. 1035 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 126 ഓഹരിവിലകളില്‍ മാറ്റമില്ല. മേഖലകളില്‍ വിവരസാങ്കേതിക വിദ്യ 4 ശതമാനം ഉയര്‍ന്നു.

ബാങ്ക്, ഫാര്‍മ, റിയാലിറ്റി എന്നിവ 1 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്. നൈക്ക-എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്, സൊമാട്ടോ, ഇന്‍ഫോ എഡ്ജ്, മൈന്‍ഡ് ട്രീ, ഇന്‍ഫോസിസ്, ലാര്‍സണ്‍ ആന്റ് ടൗബ്രൂ, ടിസിഎസ്, എച്ച്‌സിഎല്‍, വിപ്രോ,ടെക് മഹീന്ദ്ര, അപോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്, ലുപിന്‍, ഹിന്റാല്‍കോ, ബജാജ് ഫിന്‍സര്‍വ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, ബ്രിട്ടാനിയ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്നിവ തിരിച്ചടി നേരിടുന്നു.

യു.എസ് ചെറുകിട പണപ്പെരുപ്പം കുറയുന്ന പക്ഷം വിപണികള്‍ ശക്തിപ്പെടുമെന്ന് വിദഗ്ധര്‍ പ്രതികരിച്ചിരുന്നു. ഇതുവരെയുള്ള പ്രകടനം പ്രവചനം ശരിവയ്ക്കുന്നതാണ്. നസ്ദാഖ് വ്യാഴാഴ്ച 7.35 ശതമാനമാണ് ഉയര്‍ന്നത്. എസ്ആന്റ്പി 5.35 ശതമാനവും ഡൗജോണ്‍സ് 3.70 ശതമാനവും കരുത്താര്‍ജ്ജിച്ചു.

യൂറോപ്യന്‍, ഏഷ്യന്‍ സൂചികകളെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. യു.എസ് ചെറുകിട പണപ്പെരുപ്പ വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.എട്ട്മാസത്തില്‍ ആദ്യമായി 8 ശതമാനത്തില്‍ താഴെയായി പണപ്പെരുപ്പം കുറയുകയായിരുന്നു.

0.4 ശതമാനത്തിന്റെ വര്‍ധനവാണ് മുന്‍മാസത്തില്‍ നിന്നും ഒക്ടോബറിലുണ്ടായത്. 0.6 ശതമാനം ഉയര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. വാടക ചെലവ് പകുതിയിലധികം വര്‍ധനവിന് കാരണമായപ്പോള്‍ ഗ്യാസോലിന്‍ വില തിരിച്ചുകയറി.

ഡാറ്റ പുറത്തുവന്നതിനെ തുടര്‍ന്ന് ഡോളര്‍ സൂചിക തകര്‍ച്ച നേരിട്ടു.

X
Top