കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

കനത്ത ഇടിവ് നേരിട്ട് വിപണി, നിഫ്റ്റി 19500 ന് താഴെ

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 676.53 പോയിന്റ് അഥവാ 1.02 ശതമാനം താഴ്ന്ന് 65782.78 ലെവലിലും നിഫ്റ്റി 207 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 19526.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1232 ഓഹരികള്‍ മുന്നേറുമ്പോള്‍ 2265 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

132 ഓഹരി വിലകളില്‍ മാറ്റമില്ല. ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. ദിവിസ് ലാബ്സ്, നെസ്ലെ ഇന്ത്യ, എച്ച്യുഎല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് എന്നിവ നേട്ടത്തിലായി.

മേഖലകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്,പൊതുമേഖല ബാങ്ക്,പവര്‍,മെറ്റല്‍ എന്നിവ 2 ശതമാനം വീതവും വാഹനം,ബാങ്ക്,റിയാലിറ്റി,ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1 ശതമാനം വീതവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതമാണ് ദുര്‍ബലമായത്.

X
Top