ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

നിഫ്‌റ്റി ബാങ്ക്‌ എഫ്‌&ഒ കരാറുകളുടെ കാലാവധി വ്യാഴാഴ്‌ച വരെ

മുംബൈ: നിഫ്‌റ്റി ബാങ്ക്‌, ഫിന്‍നിഫ്‌റ്റി, നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌, നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 എന്നീ നാല്‌ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകളുടെ കാലാവധി എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്‌ച അവസാനിക്കും.

ജനുവരി ഒന്ന്‌ മുതല്‍ ആണ്‌ ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നത്‌. നിലവില്‍ നിഫ്‌റ്റി ബാങ്ക്‌ പ്രതിമാസ കരാറുകളുടെ കാലാവധി മാസത്തിലെ അവസാനത്തെ ബുധനാഴ്‌ചയാണ്‌. നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌ കരാറുകള്‍ തിങ്കളാഴ്‌ചയും നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 കരാറുകള്‍ വെള്ളിയാഴ്‌ചയുമാണ്‌ അവസാനിക്കുന്നത്‌.

സെബിയുടെ നിര്‍ദേശ പ്രകാരം നിഫ്‌റ്റി ബാങ്ക്‌ പ്രതിവാര കരാറുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ്‌ പുതിയ മാറ്റം നിലവില്‍ വരുന്നത്‌. നിഫ്‌റ്റിയുടെ കരാറുകള്‍ നിലവിലുള്ളതു പോലെ തുടരും.

നേരത്തെ സെന്‍സെക്‌സ്‌, ബാങ്കക്‌സ്‌, സെന്‍സെക്‌സ്‌ 50 എന്നിവയുടെ എഫ്‌&ഒ കരാറുകളുടെ കാലാവധി തീരുന്ന ദിവസം എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റിയിരുന്നു. ഇതും ജനുവരി ഒന്ന്‌ മുതലാണ്‌ പ്രാബല്യത്തില്‍ വരുന്നത്‌.

സെന്‍സെക്‌സിന്റെ പ്രതിവാര കരാറുകള്‍ ആഴ്‌ചയിലെ അവസാനത്തെ വ്യാഴാഴ്‌ച അവസാനിക്കും. നിലവില്‍ ഇത്‌ വെള്ളിയാഴ്‌ചയാണ്‌.

നവംബര്‍ 20 മുതല്‍ ബിഎസ്‌ഇയും എന്‍എസ്‌ഇയും സെന്‍സെക്‌സും നിഫ്‌റ്റിയും ഒഴികെയുള്ള സൂചികകളുടെ പ്രതിവാര കരാറുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്‌.

ഒരു എക്‌സ്‌ചേഞ്ചിനു കീഴില്‍ ഒരു സൂചികയുടെ മാത്രം പ്രതിവാര കരാറുകള്‍ മതിയെന്ന സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഇത്‌.

പ്രതിവാര കരാറുകള്‍ അവസാനിക്കുന്ന ദിവസങ്ങളിലെ അമിതമായ വ്യാപാരം നിയന്ത്രിക്കുന്നതിനാണ്‌ സെബി ഈ ചട്ടം കൊണ്ടുവന്നത്‌.

X
Top