രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സെപ്തംബര്‍ പാദ പ്രതീക്ഷ: നിഫ്റ്റി ബാങ്ക് സൂചികകള്‍ കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ പാദത്തിലെ വരുമാന കണക്കുകള്‍ക്ക് മുന്നോടിയായി നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയും പ്രൈവറ്റ് ബാങ്ക് സൂചികയും ഏകദേശം 5 ശതമാനം വീതം ഉയര്‍ന്നു. മൊത്തം നിഫ്റ്റി ബാങ്ക് ഈ കാലയളവില്‍ 4 ശതമാനം വളര്‍ച്ചയാണ് കാഴ്ചവച്ചത്. സെപ്തംബര്‍ പാദ കണക്കെടുപ്പില്‍ നിഫ്റ്റി പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഏകദേശം 24 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ബാങ്ക് സൂചിക 16 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും ഈ പാദത്തിലെ ഉയര്‍ച്ച 8 ശതമാനം വീതമാണ്. ആരോഗ്യകരമായ മാര്‍ജിനുകളുടെയും കുറഞ്ഞ പ്രൊവിഷനിംഗിന്റെയും ബലത്തില്‍ ബാങ്കുകള്‍ മികച്ച സെപ്തംബര്‍ പാദ ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് നിഗമനം. പോളിസി നിരക്കിലെ 190 ബേസിസ് പോയിന്റ് വര്‍ദ്ധന വായ്പകളിലേയ്ക്ക് പ്രക്ഷേപണം ചെയ്തതോടെ അറ്റ പലിശ വരുമാനം (എന്‍ഐഐ) ഉയരുമെന്നും വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

ഇതോടെ അറ്റ പലിശ മാര്‍ജിന്‍ പുരോഗതി കൈവരിക്കും. വായ്പാ വളര്‍ച്ച ദൃഢമാകാനും സാധ്യതയുണ്ട്. മാത്രമല്ല, ട്രഷറി നഷ്ടം നേര്‍ത്തതായിരിക്കും. സെപ്തംബര്‍ പാദത്തില്‍ ബോണ്ട് യീല്‍ഡ് 5 യീല്‍ഡാണ് കുറഞ്ഞത്. ജൂണ്‍ പാദത്തില്‍, ബോണ്ട് യീല്‍ഡ് ജൂണ്‍ പാദത്തില്‍ 61 ബിപിഎസും മാര്‍ച്ച് പാദത്തില്‍ 31ബിപിഎസുമായി ഉയര്‍ന്നിരുന്നു.

ആസ്തി ഗുണമേന്മയും മെച്ചപ്പെടും. നിഷ്‌ക്രിയ ആസ്തികള്‍ കുറയുന്നതോടെയാണ് ഇത്. സ്‌മോള്‍ ടിക്കറ്റ് ലോണുകളുടേയും കോവിഡ് കാല ലോണുകളുടെയും റിക്കവറി കൂടുന്നതോടെയാണ് നിഷ്‌ക്രിയ ആസ്തി നിലവാരം മെച്ചപ്പെടുക.

സെപ്തംബര്‍ പാദത്തില്‍ ബാങ്ക് ഓഫ് ബറോഡ ഓഹരി 36 ശതമാനവും ഇന്ത്യന്‍ ബാങ്ക് 32 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനവും കാനറ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും 25 ശതമാനം വീതവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 18 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 14 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്വകാര്യ ബാങ്ക് ഓഹരികളില്‍ കരൂര്‍ വൈശ്യ ബാങ്ക് 82 ശതമാനം, ഐഡിഎഫ്‌സി ബാങ്ക് 58 ശതമാനം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 49 ശതമാനം, ഡിസിബി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് 38 ശതമാനം, ഫെഡറല്‍ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവ 31 ശതമാനം വീതം, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 22 ശതമാനം വീതം, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 12 ശതമാനം വീതം എന്നിങ്ങനെയാണ് ഉയര്‍ന്നത്.

X
Top