മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 241.02 പോയിന്റ് താഴ്ന്ന് 60,826 ലെവലിലും നിഫ്റ്റി 71.80 പോയിന്റ് താഴ്ന്ന് 18,127.30 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.
മൊത്തം 754 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2699 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 86 എണ്ണത്തിന്റെ വിലകളില്‍ മാറ്റമുണ്ടായില്ല. മേഖലകളില്‍ വിവര സാങ്കേതി വിദ്യ സ്ഥിരത തുടര്‍ന്നപ്പോള്‍ മറ്റുള്ളവ ദുര്‍ബലമായി.
ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.77 ശതമാനം,1.83 ശതമാനം എന്നിങ്ങനെയാണ് തകര്‍ച്ച വരിച്ചത്. സണ്‍ഫാര്‍മ,എസ്ബിഐ ലൈഫ്, അള്‍ട്രാടെക് സിമന്റ്,ഗ്രാസിം,ഏഷ്യന്‍ പെയിന്റ്‌സ്,ഇന്‍ഫോസിസ്,കോടക് ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്. യുപിഎല്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബജാജ് ഫിന്‍സര്‍വ്,ഐഷര്‍ മോട്ടോഴ്‌സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ബിപിസിഎല്‍,ടാറ്റസ്റ്റീല്‍,ടാറ്റമോട്ടോഴ്‌സ്,എല്‍ി,ആക്‌സിസ് ബാങ്ക്,ഡോ.റെഡ്ഡീസ്,ആദാനി എന്റര്‍പ്രൈസസ്,ഹീറോമോട്ടോഴ്‌സ് എന്നിവ കനത്ത ഇടിവ് നേരിട്ടു.
ആഗോള സൂചികകളിലെ നേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായില്ലെന്ന് ജിയോജിത്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗ് ഹോവ്ക്കിഷ് സമീപനം തുടര്‍ന്നത് വിനയായി. മീറ്റിംഗ് മിനുറ്റ്‌സ് ബുധനാഴ്ച പുറത്തുവന്നിരുന്നു.
യു.എസ് കമ്പനികളുടെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം, അതേസമയം ആഗോള സെന്റിമെന്റ്‌സ് ഉയര്‍ത്തി.