ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചുപുനരുപയോഗ ഊർജ ഉത്പാദനത്തിൽ മുന്നേറ്റംഅടിസ്ഥാന വ്യവസായ മേഖലയില്‍ ഉത്പാദനം തളരുന്നുലോകത്തെ മൂന്നാമത്തെ തേയില കയറ്റുമതി രാജ്യമായി ഇന്ത്യകേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചു

നിഫ്‌റ്റി എഫ്‌&ഒ കാലാവധി കഴിയുന്ന ദിവസം തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റില്ല

മുംബൈ: ഏപ്രില്‍ നാല്‌ മുതല്‍ നിഫ്‌റ്റി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ) കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റാനുള്ള തീരുമാനം നടപ്പിലാക്കുന്നത്‌ എന്‍എസ്‌ഇ മാറ്റിവെച്ചു.

എല്ലാ ഓഹരി ഡെറിവേറ്റീവ്‌ കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ ആയി നിശ്ചയിക്കണമെന്ന സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ എന്‍എസ്‌ഇ തീരുമാനം മാറ്റിയത്‌.

മാര്‍ച്ച്‌ 27ന്‌ പുറത്തിറക്കിയ സെബിയുടെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലെ നിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ തങ്ങള്‍ നേരത്തെയെടുത്ത തീരുമാനം നടപ്പിലാക്കുന്നത്‌ അടുത്ത ഒരു അറിയിപ്പ്‌ വരെ മാറ്റിവെക്കുകയാണെന്ന്‌ എന്‍എസ്‌ഇ അറിയിച്ചു.

നിഫ്‌റ്റിക്കു പുറമെ ബാങ്ക്‌ നിഫ്‌റ്റി, ഫിന്‍നിഫ്‌റ്റി, നിഫ്‌റ്റി നെക്‌സ്റ്റ്‌ 50, നിഫ്‌റ്റി മിഡ്‌കാപ്‌ സെലക്‌ട്‌ എന്നീ സൂചികകളിന്മേലുള്ള എഫ്‌&ഒ കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം വ്യാഴാഴ്‌ചയില്‍ നിന്ന്‌ തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റാനുള്ള എന്‍എസ്‌ഇയുടെ തീരുമാനത്തെ തുടര്‍ന്നാണ്‌ സെബിയുടെ ഇടപെടലുണ്ടായത്‌.

പ്രതിവാര കരാറുകളുടെയും കാലാവധി കഴിയുന്ന ദിവസം ചൊവ്വാഴ്‌ചയോ വ്യാഴാഴ്‌ചയോ ആയി നിശ്ചയിക്കണമെന്നാണ്‌ സെബിയുടെ നിര്‍ദേശം. സാധാരണ ഡെറിവേറ്റീവ്‌ കരാറുകള്‍ ചുരുങ്ങിയത്‌ ഒരു മാസത്തേക്കുള്ളതാണ്‌. എല്ലാ മാസത്തെയും അവസാനത്തെയും ആഴ്‌ചയായിരിക്കും ഈ കരാറുകളുടെ കാലാവധി കഴിയുന്നത്‌. പ്രതിവാര കരാറുകളുടെ കാലയളവ്‌ ചുരുങ്ങിയത്‌ ഒരാഴ്‌ചയായിരിക്കും.

ഏതെങ്കിലും കാറുകളുടെ കാലാവധി കഴിയുന്ന ദിവസത്തിലോ ഇടപാട്‌ തീര്‍ക്കുന്ന ദിവസത്തിലോ മാറ്റം വരുത്തുകയാണെങ്കില്‍ എക്‌സ്‌ചേഞ്ചുകള്‍ സെബിയില്‍ നിന്ന്‌ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്‌.

നിലവില്‍ വ്യാഴാഴ്‌ചകളിലാണ്‌ എന്‍എസ്‌ഇയുടെ എല്ലാ കരാറുകളും അവസാനിക്കുന്നത്‌. 2024 സെപ്‌റ്റംബറില്‍ സെബി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പ്രകാരം കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങളിലായി വ്യക്തികളായ എഫ്‌&ഒ ട്രേഡര്‍മാര്‍ നേരിട്ട നഷ്‌ടം 1.8 ലക്ഷം കോടി രൂപയാണ്‌.

ഒരു കോടിയില്‍ പരം വരുന്ന ട്രേഡര്‍മാരില്‍ 93 ശതമാനത്തിനും ശരാശരി രണ്ട്‌ ലക്ഷം രൂപ വീതം നഷ്‌ടം സംഭവിച്ചു. ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിവെച്ച നാല്‌ ലക്ഷം ട്രേഡര്‍മാര്‍ക്ക്‌ ശരാശരി 28 ലക്ഷം രൂപയുടെ നഷ്‌ടമാണുണ്ടായത്‌.

2021-22 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ്‌ ഈ നഷ്‌ടം സംഭവിച്ചത്‌. ഇടപാടിനുള്ള ചെലവുകള്‍ തട്ടികിഴിച്ചതിനു ശേഷം ഒരു ലക്ഷം രൂപയിലേറെ ലാഭമുണ്ടാക്കിയ ട്രേഡര്‍മാര്‍ ഒരു ശതമാനം മാത്രമാണ്‌.

X
Top