ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

നിഫ്‌റ്റി പുതിയ ഉയരം തൊട്ടു

മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി ഏപ്രിലിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ പുതിയ റെക്കോഡ്‌ കുറിച്ചു. 27,783.35 പോയിന്റ്‌ വരെയാണ്‌ ഇന്നലെ നിഫ്‌റ്റി ഉയര്‍ന്നത്‌.

ഏപ്രില്‍ 10ന്‌ രേഖപ്പെടുത്തിയ റെക്കോഡ്‌ നിലവാരമാണ്‌ ഇന്നലെ മറികടന്നത്‌. കഴിഞ്ഞ എട്ട്‌ വ്യാപാര ദിനങ്ങളിലായി നിഫ്‌റ്റി ഏകദേശം ആയിരം പോയിന്റാണ്‌ ഉയര്‍ന്നത്‌.

മഹീന്ദ്ര & മഹീന്ദ്ര, പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ശ്രീറാം ഫിനാന്‍സ്‌, ഹീറോ മോട്ടോഴ്‌സ്‌ എന്നിവയാണ്‌ ഇന്നലെ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. മഹീന്ദ്ര & മഹീന്ദ്ര അഞ്ച്‌ ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

ഓട്ടോ സൂചികകളാണ്‌ ഇന്നലെ മുന്നേറ്റത്തില്‍ മുന്നില്‍ നിന്നത്‌. നിഫ്‌റ്റി ഓട്ടോ, റിയല്‍ എസ്റ്റേറ്റ്‌ സൂചികകള്‍ രണ്ട്‌ ശതമാനത്തിലേറെ ഉയര്‍ന്നു.

X
Top