ക്ലെയിം തീര്‍പ്പാക്കല്‍: സ്റ്റാര്‍ ഹെല്‍ത്ത് വീഴ്ചകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കും; 271 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി സർക്കാർമാന്ദ്യത്തിന്റെ ഘട്ടം രാജ്യം പിന്നിട്ടുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവർക്ക് പ്രത്യേക ആംനസ്റ്റി പദ്ധതിയുമായി ജിഎസ്ടി വകുപ്പ്വിഴിഞ്ഞം വിജിഎഫ്: വരുമാനത്തിന്റെ 20% തിരികെനൽകണം

നിഫ്‌റ്റി രണ്ടര മാസത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: ഓഹരി വിപണിയുടെ ശക്തമായ കരകയറ്റത്തെ തുടര്‍ന്ന്‌ 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി ഇന്നലെ 23,800 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. ഇന്നലെ രാവിലെ 23,869.6 പോയിന്റ്‌ വരെയാണ്‌ നിഫ്‌റ്റി മുന്നേറിയത്‌.

ജനുവരി ഏഴിനു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ്‌ നിഫ്‌റ്റി ഇന്നലെയെത്തിയത്‌. ഒക്‌ടോബറില്‍ തുടങ്ങിയ തിരുത്തലിനെ തുടര്‍ന്ന്‌ മാര്‍ച്ച്‌ നാലിന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന നിലവാരമായ 21,964.6 പോയിന്റില്‍ നിന്നും ഏകദേശം 1900 പോയിന്റാണ്‌ നിഫ്‌റ്റി 14 വ്യാപാര ദിനങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നത്‌. സാങ്കേതികമായി 23,800 പോയിന്റില്‍ നിഫ്‌റ്റിക്ക്‌ ശക്തമായ പ്രതിരോധമുണ്ട്‌.

വിപണിയുടെ മുന്നേറ്റം തുടരണമെങ്കില്‍ ഈ നിലവാരത്തിലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്‌. അതേ സമയം ഇടിവ്‌ സംഭവിച്ചാലും മാര്‍ച്ച്‌ ആദ്യവാരത്തിലെ നിലവാരത്തിലേക്ക്‌ താഴാനുള്ള സാധ്യത കുറവാണ്‌. 22,800 പോയിന്റില്‍ നിഫ്‌റ്റിക്ക്‌ ശക്തമായ താങ്ങുണ്ട്‌.

ബാങ്ക്‌ ഓഹരികളാണ്‌ വിപണിയിലെ മുന്നേറ്റത്തില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. നിഫ്‌റ്റി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 3.78 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക്‌ നിഫ്‌റ്റി 5.25 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ തിങ്കളാഴ്ച്ച മൂന്ന്‌ വര്‍ഷത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക്‌ തിങ്കളാഴ്ച്ച എക്കാലത്തെയും ഉയര്‍ന്ന വിലയായ 1373 രൂപ വരെ മുന്നേറിയിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലയുടെ രണ്ടു ശതമാനം മാത്രം താഴെ ആയാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

X
Top