
മുംബൈ: നിഫ്റ്റി 19,300 നും 19,500 നും ഇടയില്‍ വ്യാപാരം തുടരുന്നു. ദൈനംദിന സമയപരിധിയില്‍, നിഫ്റ്റി സൂചിക 21 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിംഗ് ശരാശരി (ഇഎംഎ) 19,471 ലെവലിനും 50 ദിവസ ഇഎംഎ 19,281 ലെവലിനും ഇടയിലാണ്.എല്‍കെപി സെക്യൂരിറ്റീീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ പറഞ്ഞു.
ദേയുടെ അഭിപ്രായത്തില്‍ 19500 ന് മുകളില്‍ മാത്രമേ അപ്‌ട്രെന്‍ഡ് സ്ഥിരീകരിക്കാനാകൂ. നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുന്നതായി കൊടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു.എങ്കിലും ഇടക്കാല നേട്ടത്തിനുതകുന്ന ഓഹരികള്‍ അവര്‍ തിരഞ്ഞെടുക്കുന്നുണ്ട്.
ആഗോള അനിശ്ചതത്വവും യുഎസ് ബോണ്ട് യീല്‍ഡ് വര്‍ദ്ധനവുമാണ് നിക്ഷേപകരെ റിസ്‌ക്ക് മാനേജ്‌മെന്റിന് പ്രേരിപ്പിക്കുന്നത്. സാങ്കേതികമായി നിഫ്റ്റി 19350 ലാണ് സപ്പോര്‍ട്ട് തേടിയത്. നിര്‍ണ്ണായക റെസിസ്റ്റന്‍സ് 19500 ഭേദിക്കുന്നതില്‍ പരാജയപ്പെടുകയും ചെയതു.
അതുകൊണ്ടുതന്നെ സൂചിക പോസിറ്റീവ് കണ്‍സോളിഡേഷനിലാണെന്ന് ചൗഹാന്‍ അറിയിക്കുന്നു. 19400 ന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം നിഫ്റ്റി 19535 ലക്ഷ്യം വയ്ക്കും. 19400 ന് താഴെ 19350-19315 ആയിരിക്കും സപ്പോര്‍ട്ട്.