
മുംബൈ: ഏകീകരണം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും 19,500 മാര്‍ക്കിന് മുകളില്‍ നീങ്ങാന്‍ വിപണിയ്ക്കായില്ല. അതേസമയം പ്രതിവാര എഫ് & ഒ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി മാന്യമായ നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചു.19,500 ന് മുകളില്‍ ക്ലോസ് ചെയ്യാനും നിലനില്‍ക്കാനും കഴിഞ്ഞാല്‍, വരും സെഷനുകളില്‍ തിരിച്ചുകയറ്റം സാധ്യമാകും.
അല്ലാത്തപക്ഷം 19,500 നും 19,250 നും ഇടയില്‍ ഏകീകരണം തുടരും, വിദഗ്ധര്‍ അറിയിക്കുന്നു.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,387-19,362 – 19,322
റസിസ്റ്റന്‍സ്:19,468-19,493- 19,533.
നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 44,100- 43,966 – 43,748
റെസിസ്റ്റന്‍സ്:44,535- 44,670 – 44,887.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ബോഷ് ഇന്ത്യ
ഡോ.റെഡ്ഡി
അള്‍ട്രാസിമന്റ്
പേജ് ഇന്ത്യ
കമ്മിന്‍സ് ഇന്ത്യ
എസ്ബിഐ കാര്‍ഡ്
എന്‍ടിപിസി
സിജിന്‍
അപ്പോളോ ഹോസ്പിറ്റല്‍സ്
പ്രധാന ബള്‍ക്ക് ഡീലുകള്‍
അതുല്‍ ഓട്ടോ ലിമിറ്റഡ്: സൊസൈറ്റെ ജെറലെ 141190 ഓഹരികള്‍ 409.54 രൂപ നിരക്കില്‍ വാങ്ങി.
ഡിബി സ്റ്റോക്ക് ബ്രോക്കേഴ്‌സ്: ശങ്കര്‍ ക്രെഡിറ്റ്‌സ് 186922 ഓഹരികള്‍ 26.89 രൂപ നിരക്കില്‍ വാങ്ങി
ജെന്‍സോള്‍ എഞ്ചിനീയറിംഗ്: ബസന്ത് ട്രേഡേഴ്‌സ് പ്രകാശ് സത്യനാരായണ്‍ 101044 ഓഹരികള്‍ 1749.99 രൂപ നിരക്കില്‍ വില്‍പന നടത്തി.