Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിഫ്റ്റി ഉടന്‍ റെക്കോര്‍ഡ് ഉയരം ഭേദിക്കുമെന്ന് വിലയിരുത്തല്‍

മുംബൈ: നിഫ്റ്റി ഉടന്‍ റെക്കോര്‍ഡ് ഉയരം കുറിക്കുമെന്ന് ജിയോജിത്ത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

ഉയര്‍ന്ന മൊമന്റവും മാനസികാവസ്ഥകളും അപ്‌ട്രെന്റിന് അനുകൂലമാണ്. വ്യാഴാഴ്ച പുറത്തുവരുന്ന യു.എസ് സിപിഐ ഡാറ്റയാണ് ഇവിടെ നിര്‍ണ്ണായകമാവുക. പണപ്പെരുപ്പം കുറവ് പ്രകടിപ്പിക്കുന്ന പക്ഷം സൂചിക റെക്കോര്‍ഡ് ഉയരം ലക്ഷ്യം വയ്ക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു.

ആഗോളവിപണികളെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ റാലി നഷ്ടപ്പെടുത്താന്‍ വിദേശ നിക്ഷേപകരും തയ്യാറാകില്ല. കഴിഞ്ഞ എട്ട് സെഷനുകളില്‍ എഫ്‌ഐഐ (വിദേശ സ്ഥാപന നിക്ഷേപകര്‍) അറ്റ വാങ്ങല്‍കാരായത് ഇത്തരമൊരു ദീര്‍ഘവീക്ഷണമുള്ളതുകൊണ്ടാണ്. ഡോളറിലെ ഇടിവ് കൂടുതല്‍ വാങ്ങാന്‍ എഫ്‌ഐഐകളെ പ്രേരിപ്പിക്കും.

എക്കാലത്തേയും ഉയരമായ 18604 ഭേദിച്ചാല്‍ നിഫ്റ്റി പിന്നീട് തിരുത്തല്‍ വരുത്തുമെന്നും വിജയകുമാര്‍ വിലയിരുത്തുന്നു.

നിലവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലാണ്. സെന്‍സെക്‌സ് 57.340 അഥവാ 0.09 ശതമാനം ഉയര്‍ന്ന് 61242.55 ലെവലിലും നിഫ്റ്റി 20.20 പോയിന്റ് ഉയര്‍ന്ന് 0.11 ശതമാനം ഉയര്‍ന്ന് 18223 ലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1825 ഓഹരികള്‍ മുന്നേറുമ്പോള്‍ 1150 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

124 ഓഹരിവിലകളില്‍ മാറ്റമില്ല. മേഖലകളില്‍ റിയാലിറ്റി, പൊതുമേഖല ബാങ്ക്, എഫ്എംസിജി എന്നിവ 0.5-1 ശതമാനം ഉയര്‍ന്നു. അദാനി പോര്‍ട്ട്‌സ്, കോള്‍ ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ, അദാനി എന്റര്‍പ്രൈസസ്, യുപിഎല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഡോ.റെഡ്ഡീസ് ലാബ്‌സ്, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഐടിസി, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, കോടക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലുള്ളത്.

അതേസമയം ഹിന്‍ഡാല്‍കോ, ഡിവിസ് ലാബ്‌സ്, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ഗ്രാസിം, ബിപിസിഎല്‍,ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ജെഎസ്ഡബ്ല്യു, ടിസിഎസ് എന്നിവ നഷ്ടം നേരിടുന്നു.

X
Top