
കൊച്ചി: മാര്‍ച്ചിലെ താഴ്ന്ന നിരക്കില്‍ നിന്ന് നിഫ്റ്റി 10 ശതമാനം ഉയര്‍ന്നു,ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. നിലവിലെ ഘടന, നിഫ്റ്റിയെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേയ്ക്ക് നയിക്കാന്‍ പ്രാപ്തമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയമാണ് ശ്രദ്ധാര്‍ഹമായ പ്രധാന സൂചന.
ജിഡിപി അനുമാനം വര്‍ദ്ധിപ്പിക്കാനും പണപ്പെരുപ്പ ലക്ഷ്യം കുറയ്ക്കാനും കേന്ദ്രബാങ്ക് തയ്യാറായാല്‍ നിഫ്റ്റിയുടെ പാത സുഗമമാകും. ബാങ്ക് നിഫ്റ്റിയും മിഡ്,സ്‌മോള്‍ക്യാപുകളും പ്രയാണത്തില്‍ ഒപ്പം നില്‍ക്കും. യുഎസ് വിപണിയുള്‍പ്പടെ ആഗോള രംഗത്ത് ശുഭാപ്തി വിശ്വാസം പ്രകടമാണ്.
റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന പക്ഷം സൂചിക തിരുത്തല്‍ വരുത്തുകയും ചെയ്യും. മൂല്യനിര്‍ണ്ണയം ഉയരുന്നതിനാല്‍ അതിനപ്പുറത്തേയ്ക്ക് മുന്നേറ്റം സാധ്യമല്ല. നിര്‍ണ്ണായക റെസിസ്റ്റന്‍സ് ലെവല്‍ ഭേദിച്ചതിനാല്‍ നിഫ്റ്റിയില്‍ പോസിറ്റീവ് മൊമന്റം പ്രകടമാണെന്ന് കോടക് സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ അറിയിക്കുന്നു.
പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് കാന്‍ഡില്‍ കുതിപ്പിന്റെ സൂചന നല്‍കുന്നു.