ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

സാങ്കേതികമായി നിഫ്റ്റി ഉയര്‍ച്ചയില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നേട്ടം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 446 പോയിന്റ് ഉയര്‍ന്ന് 58075 ലെവലിലും നിഫ്റ്റി50 119 പോയിന്റുയര്‍ന്ന് 17108 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഹ്രസ്വകാലത്തില്‍ നേട്ടം തുടരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

17200 ന് മുകളിലുള്ള വ്യാപാരം സൂചികയെ കൂടുതല്‍ നേട്ടങ്ങള്‍ക്ക് പ്രേരിപ്പിക്കും. 16950 ലെവലിലായിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,041-17,015- 16,972.
റെസിസ്റ്റന്‍സ്:17,126- 17,153-17,195.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 39,513-39,370- 39,139.
റെസിസ്റ്റന്‍സ്: 39,975- 40,118-40,349.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഇന്‍ഫോസിസ്
ഡോ.റെഡ്ഡി
കോള്‍ഗേറ്റ് പാമോലീവ്
സിന്‍ജിന്‍
സണ്‍ഫാര്‍മ
എംആന്റ്എം ഫിന്‍
മാരിക്കോ
എല്‍ടിഐഎം
എസ്ബിഐ
ഐടിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ദേവയാനി ഇന്റര്‍നാഷണല്‍: ടെമാസെക് ഹോള്‍ഡിംഗ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഡൂണേണ്‍ ഇന്‍വെസ്റ്റ്മെന്റ്സ് മൗറീഷ്യസ് പിടിഇ ലിമിറ്റഡ് 3.44 കോടി ഇക്വിറ്റി ഷെയറുകള്‍ അല്ലെങ്കില്‍ 2.85 ശതമാനം പങ്കാളിത്തം ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി വിറ്റു,.ശരാശരി വില 145.04 രൂപ നിരക്കില്‍ 499.4 കോടി രൂപയുടേതായിരുന്നു ഇടപാട്. ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഫ്‌ലെക്‌സി ക്യാപ് ഫണ്ട് വഴി 62 ലക്ഷം എണ്ണം അല്ലെങ്കില്‍ 0.51 ശതമാനം ഓഹരികള്‍ വാങ്ങി, ശരാശരി വില 145 രൂപ നിരക്കില്‍ 89.9 കോടി രൂപയുടെ ഇടപാട്.

ഗ്രീന്‍ലാം ഇന്‍ഡസ്ട്രീസ്: ഏഷ്യാന ഫണ്ട് I ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയുടെ 33.42 ലക്ഷം എണ്ണം അല്ലെങ്കില്‍ 2.63 ശതമാനം ഓഹരികള്‍ ശരാശരി 306 രൂപ നിരക്കില്‍ 102.29 കോടി രൂപയ്ക്ക് വാങ്ങി.നിക്ഷേപകരായ സ്മിതി ഹോള്‍ഡിംഗ് ആന്‍ഡ് ട്രേഡിംഗ് കമ്പനിയാണ് വില്‍പ്പനക്കാര്‍. അവര്‍ കമ്പനിയിലെ 33.42 ലക്ഷം ഓഹരികള്‍ സമാന വിലയില്‍ ഓഫ്ലോഡ് ചെയ്തു.

X
Top