2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

മിഡ്ക്യാപ് സൂചിക റെക്കോര്‍ഡ് ഉയരത്തില്‍, നിക്ഷേപകര്‍ എന്ത് ചെയ്യണം?

ന്യൂഡല്‍ഹി: നിഫ്റ്റി, 2023 ല്‍ ആദ്യമായി 18700 കടന്നപ്പോള്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളിലും ബുള്ളിഷ് പ്രവണത ശക്തമായി. ജൂണ്‍ 8 രാവിലെ നിഫ്റ്റി മിഡ്കാപ്പ് 100 റെക്കോര്‍ഡ് ഉയരമായ 34,534 ലെവലില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ പാദത്തില്‍ മിക്ക മിഡ്ക്യാപ് കമ്പനികളും മാര്‍ജിന്‍ വിപുലീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അസംസ്‌കൃത വില കുറയുകയും ഇന്‍വെന്ററികള്‍ കുറയ്ക്കുകയും ചെയ്തതാണ് കാരണം.ജെഫറീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മിഡ്ക്യാപ് കമ്പനികള്‍ (യുപിഎല്‍ ഒഴികെ) ത്രൈമാസത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. മാര്‍ജിനുകളില്‍ 120 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തിയ കമ്പനികള്‍ നികുതിക്ക് ശേഷമുള്ള ലാഭം 35 ശതമാനം വര്‍ദ്ധിപ്പിച്ചു.ആംബര്‍ എന്റര്‍പ്രൈസസ്, കജാരിയ സെറാമിക്സ്, സുപ്രീം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നാലാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

പോളികാബ്, സുപ്രീം ഇന്‍ഡസ്ട്രീസ്, ഫിനോലെക്സ് കേബിള്‍സ്, പിഡിലൈറ്റ് തുടങ്ങിയ ഭവന, കാപെക്സുമായി ബന്ധപ്പെട്ട കമ്പനികളും ആരോഗ്യകരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം യുപിഎല്‍, എച്ച്ഇജി, ഗ്രാഫൈറ്റ് ഇന്ത്യ എന്നിവയാണ് ലക്ഷ്യം നഷ്ടപ്പെടുത്തിയത്. ഉല്‍പ്പന്ന വിലയിലെ ഇടിവ്, ശേഷി നിഷ്‌ക്രിയമായത്, ചെലവ്, പ്രതികൂലമായ പ്രാദേശിക ഘടകങ്ങള്‍ എന്നിവ യുപിഎല്ലിനെ ബാധിച്ചപ്പോള്‍, സോഫ്റ്റ് ഗ്രാഫൈറ്റ് ഇലക്ട്രോഡ് ഡിമാന്‍ഡ് ഗ്രാഫൈറ്റ് ഇന്ത്യയെയും എച്ച്ഇജിയെയും പ്രതിസന്ധിയിലാക്കി.

ഡിമാന്റ് കുറഞ്ഞതാണ് ക്രോംപ്ടണ്‍, വാന്‍ഗാര്‍ഡ്, ഡിക്സണ്‍ ടെക്നോളജീസ് തുടങ്ങിയ കമ്പനികള്‍ക്ക് വിനയായത്. പോളികാബ്, സുപ്രീം ഇന്‍ഡസ്ട്രീസ്, കജാരിയ സെറാമിക്സ് എന്നീ ഓഹരികളില്‍ ജെഫറീസ് മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഹാവെല്‍സ്, വേള്‍പൂള്‍, പിഡിലൈറ്റ്, ആസ്ട്രല്‍ തുടങ്ങിയ ഉയര്‍ന്ന പിഇ ഓഹരികളില്‍ ബ്രോക്കറേജ് സ്ഥാപനം ജാഗ്രത പുലര്‍ത്തുന്നുണ്ട്.

X
Top