ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

പുതിയ ഉയരം കുറിച്ച് നിഫ്റ്റി

മുംബൈ: സെപ്റ്റംബര് പാദത്തില് പ്രതീക്ഷിച്ചതിലും മികച്ച വളര്ച്ച (ജിഡിപി) രേഖപ്പെടുത്തിയോടെ ഓഹരി സൂചികകള് കുതിച്ചു. ഇതാദ്യമായി നിഫ്റ്റി 20,275 നിലവാരത്തിലെത്തി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും എക്സിറ്റ് പോള് ഫലങ്ങളും നികുതി വരുമാനത്തിലെ വര്ധനവുമൊക്കെ വിപണിക്ക് കരുത്ത് പകര്ന്നു.

ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള് അയയുന്നതും യുഎസ് കടപ്പത്ര ആദായത്തിലെ ഇടിവും ദുര്ബലമാകുന്ന ഡോളര് സൂചികയും വിപണിയെ ചലിപ്പിച്ച ആഗോള കാരണങ്ങളായി. വരാനിരിക്കുന്ന പോളിസി യോഗത്തില് യുഎസ് ഫെഡറല് റിസര്വ് നിരക്ക് കുറച്ചേക്കുമെന്ന വിലിയിരുത്തലും പ്രതീക്ഷയോടെയാണ് വിപണി കാണുന്നത്.

എന്എസ്ഡിഎലിന്റെ കണക്കു പ്രകാരം നാലാമത്തെ ദിവസവും വിദേശ നിക്ഷേപകര് അറ്റവാങ്ങലുകാരായി. 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളിലാണ് ഈ ദിവസങ്ങളില് അവര് നിക്ഷേപം നടത്തിയത്.

നവംബര് 30ന് മാത്രം 8,150 കോടി രൂപയാണ് രാജ്യത്തെ വിപണിയില് മുടക്കിയത്. അതേസമയം, മ്യൂച്വല് ഫണ്ടുകള് ഉള്പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള് 780.3 കോടി രൂപയുടെ ഓഹരികള് കയ്യൊഴിയുകയും ചെയ്തു.

രാജ്യത്തെ മികച്ച വളര്ച്ചാ നിരക്ക് ഇടത്തരം-ചെറുകിട ഓഹരികളെയും ചലിപ്പിച്ചു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.66 ശതമാനവും സ്മോള് ക്യാപ് 0.70 ശതമാനവും കുതിച്ച് പുതിയ ഉയരംകുറിച്ചു. സെക്ടറല് സൂചികകളില് നിഫ്റ്റി റിയാല്റ്റി രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി.

പൊതുമേഖല ബാങ്ക് 0.75 ശതമാനവും ഉയര്ന്നു. നിഫ്റ്റി ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, മീഡിയ, മെറ്റല്, ഫാര്മ സൂചികകളും നേട്ടത്തിലാണ്.

ക്രൂഡ് ഓയില് വിലയില് വെള്ളിയാഴ്ചയും ഇടിവ് രേഖപ്പെടുത്തി. ബ്രന്റ് ക്രൂഡ് ബാരലിന് 80.47 ഡോളര് നിലവാരത്തിലും വെസ്റ്റ് ടെക്സസ് ഇന്റര്മീഡിയറ്റ് ക്രൂഡ് ബാരലിന് 75.73 ഡോളര് നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

സെപ്റ്റംബര് പാദത്തില് രാജ്യം 7.6 ശതമാനം വളര്ച്ച നേടിയതായാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വായ്പാ നയ യോഗത്തിലെ ആര്ബിഐയുടെ വളര്ച്ചാ അനുമാനം 6.5ശതമാനമായിരുന്നു.

ഉത്പാദന-നിര്മാണ മേഖലകളിലെ മികച്ച മുന്നേറ്റമാണ് ആഭ്യന്തര ഉത്പാനത്തിലെ വളര്ച്ചക്ക് കാരണമായത്.

X
Top