ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

മികച്ച നാലാംപാദ ഫലങ്ങള്‍, ഉയര്‍ച്ച നേടി നിഫ്റ്റി റിയാലിറ്റി

ന്യൂഡല്‍ഹി: മികച്ച മാര്‍ച്ച് പാദ പ്രകടനം തിങ്കളാഴ്ച റിയാലിറ്റി ഓഹരികളെ ഉയര്‍ത്തി. 4.11 ശതമാനം ഉയര്‍ന്ന് 420.60 ലെവലിലാണ് നിഫ്റ്റി റിയാലിറ്റി ക്ലോസ് ചെയ്തത്. ഡിഎല്‍എഫ്, ശോഭ, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, മാക്രോടെക് ഡെവലപ്പേഴ്സ്, ഒബ്റോയ് റിയല്‍റ്റി, ബ്രിഗേഡ് എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരികള്‍ 1-8 ശതമാനം ഉയര്‍ന്നു.

ശോഭ ഡെവലപ്പേഴ്‌സ് , ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, അജ്‌മെര തുടങ്ങിയവ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ വില്‍പനയാണ് മാര്‍ച്ച് പാദത്തില്‍ കാഴ്ചവച്ചത്. ശോഭ ഡവലപ്പേഴ്‌സ് വില്‍പ്പന മൂന്ന് ശതമാനം ഉയര്‍ത്തി 1463 കോടി രൂപയുടേതാക്കിയപ്പോള്‍ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, വില്‍പന അളവ് 40 ശതമാനം വര്‍ദ്ധിപ്പിച്ചു.

ശോഭ ഡവലപ്പേഴ്‌സിന്റെ വാര്‍ഷിക വില്‍പനയായ 5198 കോടി രൂപഎക്കാലത്തേയും ഉയര്‍ന്നതാണ്. 93 ശതമാനം വില്‍പന വളര്‍ച്ച നേടിയ അജ്‌മെര റിയാലിറ്റിയും 34 ശതമാനം വളര്‍ച്ച നേടിയ മുംബൈ ആസ്ഥാനമായ മാക്രോടെക്കും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

നിലവില്‍ ഇന്‍വെന്ററി 11 വര്‍ഷ്‌ത്തെ താഴ്ന്ന നിലയിലാണ്. അതേസമയം,റിയല്‍ എസ്റ്റേറ്റ് മേഖല ഇപ്പോഴും സമ്മര്‍ദ്ദത്തില്‍ നിന്നും മുക്തമായിട്ടില്ല, ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ് വെളിപെടുത്തുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം, മോര്‍ട്ട്‌ഗേജ് നിരക്ക്, വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ എന്നിവയാണ് കാരണം. എന്തായാലും, നിരക്ക് വര്‍ദ്ധന, സെന്‍ട്രല്‍ ബാങ്ക് നിര്‍ത്തിവച്ചത് ആശ്വാസമായിട്ടുണ്ട്.

X
Top