ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

19450 ഭേദിക്കാനാകാതെ നിഫ്റ്റി

മുംബൈ: നിഫ്റ്റി 50 കടുത്ത പ്രതിരോധമായ 19,450 മറികടക്കുന്നതില്‍ പരാജയപ്പെടുകയും താഴ്ന്ന നിലയില്‍ വ്യാപാരം നടത്തുകയും ചെയ്തു. 0.12 ശതമാനം ഇടിവ് നേരിട്ട് 19324.80 ലെവലിലാണ് സൂചികയുള്ളത്. ബാങ്കിംഗ് സൂചിക സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുന്നു.

അപ്‌ട്രെന്റ് സ്ഥിരീകരിക്കാന്‍ 19,250-19,450 മുകളില്‍ ക്ലോസിംഗ് അനിവാര്യമാണെന്ന് പ്രോഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗാര്‍ അറിയിച്ചു. ഗിഫ്റ്റ് നിഫ്റ്റിയുടെ ചുവടുപിടിച്ച് നേട്ടത്തില്‍ തുടങ്ങിയെങ്കിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇപ്പോള്‍ നഷ്ടത്തിലാണ്. ആഗോള സൂചികകളുടെ സപ്പോര്‍ട്ട് ലഭ്യമായിട്ടും വിപണി ബെയറിഷ് ട്രെന്‍ഡിലാണ്.

ചോയ്‌സ് ബ്രോക്കിംഗിലെ അമേയ റണദിവെ പറയുന്നതനുസരിച്ച് 19250-19500 ശ്രേണി ലംഘിച്ചാല്‍ മാത്രമേ സൂചികയുടെ ഗതി നിര്‍ണ്ണയിക്കാനാകൂ. അതുവരെ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് വിഭാഗത്തിലെ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിക്കാവുന്നതാണ്. ടാര്‍ഗറ്റ് കേന്ദ്രീകൃത സമീപനം ദീര്‍ഘകാല നിക്ഷേപകര്‍ക്കും ഇന്‍ട്രാഡേ വ്യാപാരികള്‍ക്കും ഒരേ പോലെ ഗുണം ചെയ്യും.

X
Top