
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച ആദ്യ സെഷനില്‍ കുതിപ്പു നടത്തി. 594.15 പോയിന്റ് അഥവാ 1.01 ശതമാനം ഉയര്‍ന്ന് 59411.44 ലെവലിലാണ് സെന്‍സെക്‌സുള്ളത്. 158.20 പോയിന്റ് അഥവാ 0.90 ശതമാനം നേട്ടം സ്വന്തമാക്കി നിഫ്റ്റി 17693 ലും ട്രേഡ് ചെയ്യുന്നു.
1815 ഓഹരികള്‍ മുന്നേറുമ്പോള്‍ 923 ഓഹരികളാണ് താഴ്ച വരിച്ചത്. 132 ഓഹരി വിലകളില്‍ മാറ്റമില്ല. ബിഎസ്ഇയില്‍ എല്ലാ മേഖലകളും മുന്നേറ്റം നടത്തുമ്പോള്‍ ബാങ്ക്, ഐടി എന്നിവ 1.5 ശതമാനത്തോളം ഉയര്‍ന്നു. 2.43 ശതമാനം ഉയര്‍ന്ന പൊതുമേഖല ബാങ്ക് സൂചികയാണ് നിഫ്റ്റിയില്‍ മുന്നിലുള്ളത്.
ഐടി 1.65 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റിയില്‍ ടൈറ്റന്‍, ടിസിഎസ്, എല്‍ഐസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോടക് ബാങ്ക്, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, വിപ്രോ, ആക്‌സിസ് ബാങ്ക്, ഡീ മാര്‍ട്ട് എന്നിവയാണ് മുന്നേറ്റം കാഴ്ചവച്ചത്. അതേസമയം ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബജാജ് ഓട്ടോ എന്നിവ ദുര്‍ബലമായി.
നിഫ്റ്റി സ്‌മോള്‍ക്യാപ്പ്, മിഡ് ക്യാപ്പ് സൂചികകളും നേട്ടത്തിലായി. ജാപ്പാനീസ് നിക്കൈ ഒഴികെയുള്ള ഏഷ്യന്‍ സൂചികകളെല്ലാം ശക്തിപ്പെട്ടു. യൂറോപ്യന്‍ സൂചികകളും മുന്നേറ്റം കാഴ്ചവയ്ക്കുന്നു.