രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

നിഫ്‌റ്റി 24,000ല്‍ നിന്ന്‌ 25,000ല്‍ എത്താനെടുത്തത്‌ 24 ദിനങ്ങള്‍

മുംബൈ: നിഫ്‌റ്റി ഇന്നലെ ആദ്യമായി 25,000 പോയിന്റ്‌ മറികടന്നു. 24,000ല്‍ നിന്ന്‌ 25,000ല്‍ എത്താന്‍ വേണ്ടിവന്നത്‌ 24 വ്യാപാര ദിനങ്ങള്‍ മാത്രം. നിഫ്‌റ്റിയുടെ രണ്ടാമത്തെ വേഗമേറിയ ആയിരം പോയിന്റ്‌ റാലിയാണ്‌ ഇത്‌.

16,000ല്‍ നിന്ന്‌ 17,000 പോയിന്റിലെത്തിയതാണ്‌ ഏറ്റവും വേഗമേറിയ ആയിരം പോയിന്റ്‌ റാലി. 19 ദിവസങ്ങള്‍ മാത്രമാണ്‌ അതിനെടുത്തത്‌.

ബുധനാഴ്ച്ച 24,951.5ല്‍ ക്ലോസ്‌ ചെയ്‌ത നിഫ്‌റ്റി ഇന്നലെ വ്യാപാരം ആരംഭിച്ചത്‌ 25,030.80 പോയിന്റിലാണ്‌. 25,078.30 പോയിന്റ്‌ വരെ മുന്നേറുകയും ചെയ്‌തു. സെന്‍സെക്‌സ്‌ ഇന്നലെ ആദ്യമായി 82,000 പോയിന്റിന്‌ മുകളിലെത്തി. 82,129.40 പോയിന്റാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം.

സെപ്‌റ്റംബറില്‍ പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന്‌ യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ സൂചന നല്‍കിയതാണ്‌ ഇന്നലെ 25,000 പോയിന്റിന്‌ മുകളില്‍ നിഫ്‌റ്റി ഉയരാന്‍ സഹായകമായത്‌. നിഫ്‌റ്റി ഈ വര്‍ഷം 17 ശതമാനമാണ്‌ ഉയര്‍ന്നത്‌.

പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, എസ്‌ബിഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, മാരുതി സുസുകി, ദിവിസ്‌ ലാബ്‌ തുടങ്ങിയ നിഫ്‌റ്റി ഓഹരികള്‍ ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.

X
Top