രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റെക്കോഡ് തകര്‍ത്ത് രാജ്യത്തെ ഓഹരി സൂചികകള്‍

മുംബൈ: പുതിയ ഉയരങ്ങള് താണ്ടി രാജ്യത്തെ ഓഹരി സൂചികകള് വീണ്ടും റെക്കോഡ് ഭേദിച്ചു. പുതുവത്സര ദിനത്തിലെ റെക്കോഡ് തകര്ത്ത് നിഫ്റ്റി എക്കാലത്തെയും ഉയര്ന്ന നിലവാരമായ 21,900 പിന്നിട്ടു. സെന്സെക്സാകട്ടെ 940 പോയന്റിലേറെ ഉയരുകയും ചെയ്തു.

ഇതോടെ ബിഎസ്ഇയില് ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യം 2.5 ലക്ഷം കോടി വര്ധിച്ച് 372.92 ലക്ഷം കോടിയിലെത്തി. വിപണി മൂല്യത്തിന്റെ കാര്യത്തില് ഹോങ്കോങിനെ മറികടന്ന് ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്. 4.49 ലക്ഷം കോടി ഡോളറാണ് നിവിലെ വിപണിമൂല്യം.

വെള്ളിയാഴ്ചയിലെ വ്യാപാരത്തില് മികച്ച നേട്ടമുണ്ടാക്കിയത് നിഫ്റ്റി ഐടിയാണ്. അഞ്ച് ശതമാനം ഉയര്ന്നു. ഇന്ഫോസിസ് എട്ട് ശതമാനവും കോഫോര്ജ് അഞ്ച് ശതമാനവും ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, എല്ആന്ഡ്ടി മൈന്റ്ട്രീ എന്നീ ഓഹരികള് നാല് ശതമാനം വീതവും നേട്ടമുണ്ടാക്കി.

ഐടിയിലെ നേട്ടം
കഴിഞ്ഞ കുറച്ച് പാദങ്ങളില് മികച്ചതല്ലാത്ത പ്രകടനം കാഴ്ചവെച്ച കമ്പനികള് ഉയര്ത്തെഴുന്നേല്പിന്റെ ട്രാക്കിലെത്തി. അതിന് തുടക്കമിട്ട ഡിസംബര് പാദത്തിലെ പ്രവര്ത്തന ഫലങ്ങളെ പ്രതീക്ഷയോടെയാണ് നിക്ഷേപകര് കാണുന്നത്.

ആഗോള വിപണി
പ്രതീക്ഷക്ക് വിപരീതമായി യുഎസിലെ പണപ്പെരുപ്പ് നിരക്കില് വര്ധനവുണ്ടായങ്കെിലും യുഎസ് വിപണിയെ കാര്യമായി ബാധിച്ചില്ല. ജപ്പാന്റെ നിക്കി 34 വര്ഷത്തെ ഉയര്ന്ന നിലവാരം പിന്നിട്ടു.

ആഭ്യന്തര നിക്ഷേപം
ജനുവരിയിലെ ആദ്യ ആഴ്ചയില് അറ്റ വില്പനക്കാരായിരുന്ന മ്യൂച്വല് ഫണ്ടുകള് ഉള്പ്പടെയുള്ള രാജ്യത്തെ വന് കിട നിക്ഷേപകര് വിപണിയിലേക്ക് തിരിച്ചെത്തിയത് ആശ്വാസമായി. വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 1,600 കോടി രൂപയിലേറെ അവര് വിപണിയിറക്കി.

പൊതുമേഖല ബാങ്ക്, റിയാല്റ്റി ഓഹരികളില് നിക്ഷേപ താത്പര്യം വര്ധിച്ചതായും കാണാം. ഹ്രസ്വ-ഇടക്കാലയളവിലെ മികച്ച വളര്ച്ചാ പ്രതീക്ഷയാണ് ഇരു വിഭാഗങ്ങളിലെ ഓഹരികളും നേട്ടമാക്കിയത്.

നിഫ്റ്റി പി.എസ്.യു ബാങ്ക്, റിയാല്റ്റി സൂചികകള് രണ്ട് ശതമാനംവീതം ഉയര്ന്നു. ബാങ്ക് ഓഫ് ഇന്ത്യയാണ് മികച്ച നേട്ടമുണ്ടാക്കിയത്. അഞ്ച് ശതമാനത്തിലേറെ ഉയര്ന്നു. യുണിയന് ബാങ്ക്, മഹാരാഷ്ട്ര ബാങ്ക്, പഞ്ചാബ് ആന്ഡ് സിന്ഡ് ബാങ്ക് എന്നിവ 4-5 ശതമാനം ഉയരുകയും ചെയ്തു.

നേട്ടം തുടരുമോ?
ഡിസംബര് പാദത്തിലെ പ്രവര്ത്തന ഫലങ്ങളിലാണ് വിപണിയുടെ ഭാവി. ഇന്ഫോസിസിന്റെയും വിപ്രോയുടെയും വന്നുകഴിഞ്ഞു. 16ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രവര്ത്തനഫലം പുറത്തുവിടും.

ബാങ്ക് നിഫ്റ്റിയെ ചലിപ്പിക്കുന്നതിന്റെ എച്ച്ഡിഎഫ്സിയുടെ പങ്ക് നിര്ണായകമാകും. ചാഞ്ചാട്ടം തുടരുമെങ്കിലും ഇടക്കാലയളവില് ബുള്ളിഷ് ആണ് ട്രെന്ഡ്.

X
Top