മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിനം തകര്‍ച്ച വരിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 1093 അഥവാ 1.82 ശതമാനം ഇടിഞ്ഞ് 58,841 ലെവലിലും നിഫ്റ്റി 346 പോയിന്റ് അഥവാ 1.94 ശതമാനം താഴ്ന്ന് 17,531 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കും നിഫ്റ്റിയും മാത്രമാണ് നിഫ്റ്റിയില്‍ നേട്ടം കുറിച്ചത്.
യഥാക്രമം 2.6 ശതമാനം, 1 ശതമാനം എന്നിങ്ങനെ ആയിരുന്നു ഉയര്‍ച്ച. യുപിഎല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ടെക് മഹീന്ദ്ര, അള്‍ട്രാടെക്, ഇന്‍ഫോസിസ് എന്നിവ 3.9-5.3 ശതമാനം വരെ നഷ്ടപ്പെടുത്തി. 3.5 ശതമാനം കൂപ്പുകുത്തിയ റിയാലിറ്റി മേഖലയാണ് ബിഎസ്ഇയില്‍ കടുത്ത തിരിച്ചടി നേരിട്ടത്.
ഐടി 3.4 ശതമാനവും വാഹനം 2.7 ശതമാനവും ഇന്‍ഡസ്ട്രിയല്‍സ്, എനര്‍ജി എന്നിവ 2.5 ശതമാനം വീതവും താഴ്ച വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 2.85 ശതമാനം കുറവില്‍ ക്ലോസ് ചെയ്തപ്പോള്‍ സ്‌മോള്‍ക്യാപ്പ് നേരിട്ടത് 2.38 ശതമാനം ഇടിവാണ്. വരുന്ന 30 ദിവസത്തെ ചാഞ്ചാട്ടം അളക്കുന്ന വൊളറ്റാലിറ്റി സൂചിക 19.8 ശതമാനമായി ഉയര്‍ന്നത് മൊത്തം ട്രെന്‍ഡ് വെളിവാക്കുന്നു.
മൂന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍, അംബുജ സിമന്റ്, സിയറ്റ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ജെയ് കോര്‍പ്പ്, വെസ്റ്റ് ലൈഫ് ഉള്‍പ്പെട 180 ഓഹരികള്‍ 52 ആഴ്ച ഉയരം കുറിച്ചത് അതേസമയം പ്രത്യേകതയായി. ആഭ്യന്തര സൂചികകള്‍ ആഗോള ട്രെന്‍ഡിന് കീഴടങ്ങുകയായിരുന്നെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഇതോടെ പോസിറ്റീവ് മാക്രോഎക്കണോമിക് ഡാറ്റയ്ക്ക് സ്വാധീനം ചെലുത്താനാകതെ വന്നു.
വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍,യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തിലാണുള്ളത്.