ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഒന്‍പത് മുന്‍നിര സ്ഥാപനങ്ങള്‍ക്ക് നഷ്ടം 1,87,808.26 കോടി രൂപയുടെ വിപണി മൂല്യം

മുംബൈ: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ ഒന്‍പത് കമ്പനികളുടേയും വിപണി മൂല്യം കഴിഞ്ഞയാഴ്ച ചോര്‍ന്നു. 1,87,808.26 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,538.64 പോയിന്റ് അഥവാ 2.52 ശതമാനം പോയിന്റുകള്‍ പൊഴിച്ചിരുന്നു.

ഐടിസി മാത്രമാണ് എംക്യാപ് ഉയര്‍ത്തിയത്. 37,848.16 കോടി രൂപ നഷ്ടപ്പെടുത്തിയ എച്ച്ഡിഎഫ്‌സി ബാങ്കാണ് തകര്‍ച്ച നേരിട്ടവയില്‍ മുന്നില്‍. 8,86,070.99 കോടി രൂപയാണ് സ്വകാര്യ ബാങ്ക് ഭീമന്റെ നിലവിലെ മൂല്യം.

റിലയന്‍സ് ഇന്‍ഡസ്്ട്രീസ് 36,567.46 കോടി രൂപ പൊഴിച്ച് 16,14,109.66 കോടി രൂപയിലെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മൂല്യം 36,444.15 കോടി രൂപ ഇടിഞ്ഞ് 12,44,095.76 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 15,765.56 കോടി രൂപ കുറഞ്ഞ് 5,86,154.58 കോടി രൂപയുമായി. ഇന്‍ഫോസിസ് 13,465.86 കോടി രൂപയുടെ താഴചയാണ് രേഖപ്പെടുത്തിയത്.

6,52,862.70 കോടി രൂപയാണ് നിവിലെ മൂല്യം. എച്ച്ഡിഎഫ്‌സിയുടെ മൂല്യം 20,871.15 കോടി രൂപ കുറഞ്ഞ് 4,71,365.94 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 10,729.2 കോടി രൂപ കുറഞ്ഞ് 4,22,034.05 കോടി രൂപയായും മാറി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 7236.74 കോടി രൂപ കുറഞ്ഞ് 583697.21 കോടി രൂപയിലെത്തി.

അതേസമയം ഐടിസി 2,143.73 കോടി രൂപ വര്‍ധിപ്പിച്ച് മൂല്യം, 4,77,910.85 കോടി രൂപയാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ഐടിസി,എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

X
Top