മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

9 മില്യൺ ഡോളർ സമാഹരിച്ച് ഫ്ലിപ്കാർട്ട് പിന്തുണയുള്ള നിൻജാകാർട്ട്

ബെംഗളൂരു: ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എസ്ടിഐസിയിൽ നിന്നും യുകെ ആസ്ഥാനമായുള്ള മെയിൻസ്ട്രീം ഡിജിറ്റലിൽ നിന്നും 9 മില്യൺ ഡോളർ (69 കോടി രൂപ) സമാഹരിച്ചതായി ഫ്ലിപ്കാർട്ട് പിന്തുണയുള്ള ഫ്രഷ് ഫ്രൂട്ട്സ് & വെജിറ്റബിൾ സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പായ നിൻജാകാർട്ട് അറിയിച്ചു. ഈ ഫണ്ട് സമാഹരണത്തോടെ കമ്പനിയുടെ മൂല്യം 812 മില്യൺ ഡോളറായി (1,050 കോടി രൂപ). നിൻജാകാർട്ടിന്റെ നിലവിലുള്ള ഒരു നിക്ഷേപകനാണ് എസ്ടിഐസി. വാൾമാർട്ട് പിന്തുണയുള്ള ഫ്ലിപ്പ്കാർട്ട് ഡിസംബറിൽ കമ്പനിയിലേക്ക് 145 മില്യൺ ഡോളർ നിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഏറ്റവും പുതിയ ഫണ്ടിംഗ്.
നിൻജാകാർട്ടിലേക്കുള്ള ഫ്ലിപ്കാർട്ടിന്റെ നിക്ഷേപം അവരുടെ 90 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ ഗ്രോസറി ഡെലിവറി ബിസിനസ്സായ ഫ്ലിപ്കാർട് ക്വിക്കിന്റെ പ്രവർത്തന വിപുലീകരണത്തെ സഹായിക്കും. 2022 അവസാനത്തോടെ 200 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഫ്ലിപ്കാർട് ക്വിക്ക് പദ്ധതിയിടുന്നു. മറ്റ് അഗ്രിടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ 25 മില്യൺ ഡോളർ നീക്കിവെക്കുന്നതായി മാർച്ച് 4 ന് നിൻജാകാർട്ട് അറിയിച്ചിരുന്നു. കൂടാതെ, മാർച്ച് 10 ന് ടെക്‌സ്‌പെർട്ട് എന്ന സോഫ്റ്റ്‌വെയർ-എസ്-എ-സർവീസ് കമ്പനിയെ നിൻജാകാർട്ട് ഏറ്റെടുത്തിരുന്നു.
2015-ൽ സ്ഥാപിതമായ നിൻജാകാർട്ട് നിലവിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, ഡൽഹി, മുംബൈ തുടങ്ങിയ ഏഴ് നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കമ്പനി കർഷകരിൽ നിന്ന് നേരിട്ട് പുതിയ പഴങ്ങളും പച്ചക്കറികളും സംഭരിക്കുകയും ചില്ലറ വ്യാപാരികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ എന്നിവയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.

X
Top