ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഒന്നാം പാദത്തിൽ വലിയ നഷ്ടം രേഖപ്പെടുത്തി ഇവി നിർമ്മാതാക്കളായ നിയോ

ബെയ്‌ജിങ്‌: ആദ്യ പാദത്തിൽ 281.2 മില്യൺ ഡോളറിന്റെ നഷ്ട്ടം രേഖപ്പെടുത്തി ചൈനയിലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ നിയോ, ഒരു വർഷം മുമ്പ് ഇതേകാലയളവിൽ കമ്പനിയുടെ നഷ്ട്ടം 68.8 മില്യൺ ഡോളറിയിരുന്നു. ചൈനയുടെ സമീപകാല കോവിഡ് സംബന്ധമായ അടച്ചുപൂട്ടലുകൾക്കിടയിൽ വാഹനങ്ങൾക്കുള്ള ഡിമാൻഡ് കുറഞ്ഞതാണ് വലിയ നഷ്ട്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി പറഞ്ഞു. കമ്പനി വലിയ നഷ്ട്ടം രേഖപ്പെടുത്തിയതിനാൽ നിയോയുടെ ഓഹരികൾ കഴിഞ്ഞ ദിവസം ഏകദേശം 7.5% ഇടിഞ്ഞ് 18.80 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വർദ്ധിച്ചുവരുന്ന ചരക്ക് ചെലവുകൾ മാർജിനുകളെ ബാധിക്കുന്നതായും, എന്നാൽ വരുന്ന മൂന്നാം പാദത്തോടെ തങ്ങളുടെ മൊത്ത മാർജിൻ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നിയോയുടെ സിഇഒ വില്യം ബിൻ ലി പറഞ്ഞു. കമ്പനിയുടെ രണ്ടാമത്തെ ഫാക്ടറി, സെപ്റ്റംബറിൽ വരാനിരിക്കുന്ന ഇടി5 സെഡാന്റെ പ്രീ-പ്രൊഡക്ഷൻ നിർമ്മാണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

നിയോ കഴിഞ്ഞ ആദ്യ പാദത്തിൽ 25,768 വാഹനങ്ങളുടെ വിതരണം നടത്തിയിരുന്നു, ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ ഇത് 20,060 ആയിരുന്നു. ഈ രണ്ടാം പാദത്തിൽ വിതരണം 23,000 നും 25,000 നും ഇടയിലെത്തിക്കാൻ തങ്ങൾ പരിശ്രമിക്കുന്നതായി കമ്പനി പറഞ്ഞു. അതേസമയം, കോവിഡ്-19 അടച്ചുപൂട്ടലുകളും വിതരണ ശൃംഖല പ്രശ്നങ്ങളും കാരണം നിയോയുടെ ഏപ്രിൽ, മെയ് മാസങ്ങളിലെ മൊത്തം ഡെലിവറികൾ വെറും 12,000 ആയിരുന്നു.

X
Top