2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ലോകത്തിലെ കരുത്തരായ സ്ത്രീകളിൽ ഇന്ത്യയിൽ നിന്ന് നിർമല സീതാരാമനും

ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമനും. കേന്ദ്രമന്ത്രി ഉൾപ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ബിസിനസ്, എന്റർടൈയിൻമെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകൾ.

2019 മുതൽ നിർമല ഇന്ത്യയുടെ ധനമന്ത്രി സ്ഥാനം വഹിക്കുകയാണ്. പട്ടികയിൽ 28ാം സ്ഥാനത്താണ് ധനമന്ത്രി നിർമല സീതാരാമൻ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. ഇത് അഞ്ചാം തവണയാണ് പട്ടികയിൽ നിർമല സീതാരാമൻ ഇടം പിടിക്കുന്നത്. രാജ്യത്തെ നാല് ട്രില്യൺ സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുന്നതിൽ നിർമല സീതാരാമൻ നിർണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ ഉയർന്ന ജി.ഡി.പി വളർച്ച കൈവരിക്കുന്നതിലും ധനമന്ത്രി മുഖ്യപങ്കുവഹിച്ചുവെന്നാണ് റിപ്പോർട്ട്.

പട്ടികയിൽ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാർ മൽഹോത്ര. 43 കാരിയായ റോഷ്‌നി നാടാർ മൽഹോത്ര കോടീശ്വരിയും മനുഷ്യസ്‌നേഹിയുമാണ്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സണായ റോഷ്നി ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതകളിലൊരാളാണ്. ഫോബ്‌സിന്റെ പവർ വുമൺ പട്ടികയിൽ 82-ാം സ്ഥാനത്താണ് കിരൺ മജുംദാർ ഷാ. 2024-ൽ ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 91-ാം സ്ഥാനത്താണ്. ബയോകോൺ ലിമിറ്റഡ് ബയോകോൺ ബയോളജിക്‌സ് ലിമിറ്റഡ് എന്നിവയുടെ സ്ഥാപകയാണ്. 1978ലാണ് കിരൺ മസൂംദാർ ഷാ കമ്പനി സ്ഥാപിച്ചത്.

X
Top