
കൊച്ചി: ഇന്ത്യയില്‍ രണ്ട് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ. 5 സീറ്റുള്ള സി.എസ്.യുവിയും(കോംപാക്‌ട് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍) 7 സീറ്റുള്ള ബി.എം.പി.വിയുമാണ്(മള്‍ട്ടി പർപ്പസ് വെഹിക്കിള്‍) പുതിയതായി നിസാൻ പുറത്തിറക്കിയത്.
ഇന്ത്യൻ വിപണി ലക്ഷ്യം വെച്ചുള്ള ഇവ ജപ്പാനിലെ യോകോഹാമയില്‍ വെച്ച് നടന്ന ഗ്ലോബല്‍ പ്രോഡക്‌ട് ഷോകേസ് പരിപാടിയിലാണ് നിസാൻ അവതരിപ്പിച്ചത്.
ഇന്ത്യയുടെ അതിവേഗം വളരുന്ന വിപണിയില്‍ നിസാൻ തങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര വില്പനയും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിനുമുള്ള നിസാന്റെ ലക്ഷ്യത്തിനു മുന്നോടിയാണിത്.
പുതിയ നിസാൻ പട്രോളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ 5 സീറ്റർ സി.എസ്.യു.വിയുടെ പുറം രൂപകല്പന. മസ്‌കുലാർ എസ്.യു.വി സവിശേഷതകളുള്ള സി ആകൃതിയിലുള്ള ഗ്രില്‍ ഡിസൈൻ അവതരിപ്പിക്കുന്നതാണ് പുതിയ നിസാൻ 7 സീറ്റർ ബി.എം.പി.വി.
2026 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ മറ്റൊരു 5 സീറ്റർ സി.എസ്.യു.വി കൂടി പുറത്തിറക്കി ബി/സി, ഡി.എസ്.യു.വി വിഭാഗങ്ങളിലായി ഇന്ത്യയില്‍ അടുത്ത വർഷത്തോടെ 4 മോഡലുകള്‍ പുറത്തിറക്കാനാണ് നിസാൻ മോട്ടോർ ഇന്ത്യ ലക്ഷ്യമിടുന്നത്.