രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

1.5 ലക്ഷം വില്പന പിന്നിട്ട് നിസാൻ മാഗ്‌നൈറ്റ്

കൊച്ചി: നിസാൻ മാഗ്‌നൈറ്റിൻ്റെ മൊത്തം വിൽപ്പന 1.5 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതായി നിസാൻ മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു.

ഓഗസ്റ്റിലെ വില്പനകൂടി പൂർത്തിയായപ്പോഴാണ്, 2020 ഡിസംബറിൽ ലോഞ്ച് ചെയ്ത വാഹനമായ നിസാൻ മാഗ്‌നൈറ്റ് ഈ നേട്ടം കൈവരിച്ചത്.

ഒപ്പം, ഓഗസ്റ്റ് മാസത്തിൽ നിസാൻ 10,624 വാഹനങ്ങളുടെ വില്പനയും സ്വന്തമാക്കി. ഇതിൽ 2,263 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചപ്പോൾ 8,361 വാഹനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.

ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണ് ഓഗസ്റ്റിൽ നിസാൻ കൈവരിച്ചത്.

കഴിഞ്ഞ അഞ്ചു വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കയറ്റുമതിയും രേഖപ്പെടുത്തി.

ഡീലർമാരോടൊപ്പം നിസാൻ നടത്തിയ സംയുക്ത പരിശ്രമത്തിൻ്റെ ഫലമാണ് ഈ വളർച്ചയെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

X
Top