ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

യോജിച്ച് പ്രവര്‍ത്തിക്കാന്‍ നിസ്സാനും റെനോയും

മുംബൈ:ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുമായുള്ള പുനഃസംഘടിത ധാരണാപത്രം വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് നിസാന്‍ അറിയിച്ചു. 10 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ധാരണ പ്രകാരം റെനോയുടെ ഇലക്ട്രിക് വാഹന വിഭാഗമായ ആമ്പിയര്‍ യൂണിറ്റില്‍ നിസാന്‍ 10% ഓഹരി ഏറ്റെടുത്തേയ്ക്കും.

ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 15% ത്തില്‍ നിന്നും കുറവാണിത്. ‘കരാറുകള്‍ ഒപ്പിട്ട ശേഷം ഞങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവിടും’ നിസാന്‍ അറിയിച്ചു. എന്നാല്‍

റെനോ ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. വാഹന നിര്‍മ്മാതാക്കള്‍ ഫെബ്രുവരിയില്‍ ഒരു കരാര്‍ ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചില്‍ തന്നെ കരാര്‍ അന്തിമമാക്കാന്‍ ലക്ഷ്യമിടുകയും ചെയ്തു.

 ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ആംപിയറിന്റെ 15% വരെ ഏറ്റെടുക്കുമെന്നായിരുന്നു കരാര്‍.റെനോ നിസ്സാനിലെ 43% ഓഹരി കുറയ്ക്കും.മുതിര്ന്ന നിസ്സാന് എക്‌സിക്യൂട്ടീവുകളും ചില ഡയറക്ടര്മാരും ഇടപാടിന്റെ  വ്യവസ്ഥകളെയും ബൗദ്ധിക സ്വത്തവകാശ പരിരക്ഷകളെയും ചോദ്യം ചെയ്തപ്പോള സമയപരിധി നീട്ടേണ്ടതായി വന്നു.

X
Top