ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

രാജ്യത്ത് 60 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ നിസാന്‍, റെനോ കമ്പനികള്‍

റ് പുതിയ മോഡലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ 60 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനിയും റെനോ എസ്എയും അറിയിച്ചു.

ഇരു കമ്പനികളും മൂന്ന് മോഡലുകള്‍ വീതം നിര്‍മ്മിക്കും. ഈ ആറ് പുതിയ മോഡലുകളില്‍ നാല് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളും രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടും.

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ചെന്നൈയിലുള്ള ഉല്‍പ്പാദന കേന്ദ്രത്തെ ഒരു കയറ്റുമതി ഹബ്ബായി മാറ്റുമെന്നും ഇരു കമ്പനികളും പ്രസ്താവനയില്‍ പറഞ്ഞു.

കാറുകളുടെ ഉല്‍പ്പന്നനിര വിപുലീകരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും.

X
Top