കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

നിസാൻ മെയ് മാസത്തിൽ 6204 വാഹനങ്ങൾ വിറ്റഴിച്ചു

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മെയ് മാസത്തിൽ 6204 വാഹനങ്ങൾ വിറ്റഴിച്ചു. ഏപ്രിലിൽ ഇത്‌ 3043 യൂണിറ്റുകൾ ആയിരുന്നു. 2023 മെയ് മാസത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, നിസ്സാൻ മോട്ടോർ ഇന്ത്യ 34% വളർച്ച രേഖപ്പെടുത്തി. 2023 മെയ് മാസത്തിൽ 4631 യൂണിറ്റുകളിൽ നിന്ന് 2024 മെയ് മാസത്തിൽ 6204 യൂണിറ്റുകളായി ഉയർന്നു. മെയ് മാസം ആഭ്യന്തര വിപണിയിൽ 2211 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 3993 വാഹനങ്ങൾ കയറ്റുമതി ചെയ്യുകയായിരുന്നു.
ടീമിൻ്റെ ശുഭാപ്തിവിശ്വാസവും കഠിനമായ പരിശ്രമവും ഞങ്ങളുടെ വളർച്ചയെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.

X
Top