കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വാഹന വിപണി 2024 ഓടെ 15 ലക്ഷം കോടിയുടേതാകും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 അവസാനത്തോടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം ഇരട്ടിയാക്കി 15 ലക്ഷം കോടി രൂപയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

അടുത്ത വർഷം തന്റെ മന്ത്രാലയം 5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും അതിൽ 2 ലക്ഷം കോടി രൂപ സർക്കാർ നേരിട്ടും ബാക്കി ഓഹരി വിപണിയിൽ നിന്നും സ്വരൂപിക്കുമെന്നും ഗഡ്കരി പറഞ്ഞു.

നിലവിൽ ഓട്ടോമൊബൈൽ വ്യവസായം 7.5 ലക്ഷം കോടി രൂപയാണ്, 2024 അവസാനത്തോടെ ഇത് 15 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളിൽ ഒന്നായി മാറുകയും അതിനൊപ്പം വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഒരു വെർച്വൽ സെഷനിൽ ഗഡ്കരി പറഞ്ഞു.

2030ഓടെ രാജ്യത്തെ ഭൂരിഭാഗം ഓട്ടോമൊബൈലുകളും ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ഓട്ടോമൊബൈൽ വ്യവസായം 7.5 ലക്ഷം കോടി രൂപയാണ്. അടുത്ത വർഷം 5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ മേഖലയിൽ നടപ്പാക്കും.

X
Top