ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 112 ജില്ലകളിലും 500 ബ്ലോക്കുകളിലും നീതി ആയോഗ് ഇന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ മൂന്ന് മാസത്തെ സമ്പൂര്‍ണത അഭിയാന്‍ പദ്ധതി ആരംഭിക്കും. ആറ് പ്രധാന സൂചകങ്ങളുടെ കൈവരിക്കലിനായാണ് പദ്ധതി നടപ്പാക്കുന്നത്.
അഭിയാന്റെ കീഴില്‍, ജില്ലകളും ബ്ലോക്കുകളും ആറ് സൂചകങ്ങളെ കൈവരിക്കുന്നതിന് മൂന്ന് മാസത്തെ കര്‍മ്മ പദ്ധതി വികസിപ്പിക്കും. ഓരോ മാസവും സാച്ചുറേഷന്റെ പുരോഗതി ട്രാക്കുചെയ്യും.
ബോധവല്‍ക്കരണവും പെരുമാറ്റ മാറ്റ പ്രചാരണങ്ങളും നടപ്പിലാക്കും. കൂടാതെ ജില്ലാ ഉദ്യോഗസ്ഥര്‍ ഒരേസമയം നിരീക്ഷണ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നീതി ആയോഗ് പറഞ്ഞു.
അതേസമയം, ഈ ജില്ലകളുടെയും ബ്ലോക്കുകളുടെയും കാര്യക്ഷമവും വേഗത്തിലുള്ളതുമായ വികസനം ഉറപ്പാക്കാന്‍ നിതി ആയോഗ് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിക്കും.
ഈ സഹകരണം മെച്ചപ്പെട്ട ആസൂത്രണവും നടപ്പാക്കലും ശേഷി വര്‍ദ്ധിപ്പിക്കല്‍, മെച്ചപ്പെടുത്തിയതും സുസ്ഥിരവുമായ സേവന വിതരണത്തിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,’ ആയോഗ് കൂട്ടിച്ചേര്‍ത്തു.