ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നുവെന്നും ലോകത്തിലെ രണ്ടാമത്തെതായി മാറിയെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. 2013-14ലെ 91,287 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യയുടെ റോഡ് ശൃംഖല ഇന്ന് 1,45,240 കിലോമീറ്ററിന്റേതാണ്, റോഡ്,ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.
”കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ മേഖലയില്‍ ഏഴ് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അമേരിക്ക കഴിഞ്ഞാല് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്.” ടോളുകളില്‍ നിന്നുള്ള വരുമാനം 2013-14 ലെ 4,770 കോടിയില്‍ നിന്ന് 4,1342 കോടി രൂപയായി ഉയര്‍ന്നതായും മന്ത്രി അറിയിക്കുന്നു. ടോള്‍ വരുമാനം 130000 കോടി രൂപയാക്കുകയാണ് ലക്ഷ്യം
മാത്രമല്ല ഫാസ്റ്റ്ടാഗ്സിന്റെ ഉപയോഗം ടോള്‍ പ്ലാസകളില്‍ കാത്തുനില്പ് കുറച്ചു. ടോള്‍പ്ലാസകളിലെ കാത്തിരിപ്പ് 30 സെക്കന്റുകൂടി കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.