ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ വില 70-74 രൂപ

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ ഏഴിന്‌ തുടങ്ങും.

നവംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 70-74 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 14ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

2200 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 800 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1400 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളും കൈവശമുള്ള ഓഹരികളുടെ വില്‍പ്പന നടത്തും. നേരത്തെ മാക്‌സ്‌ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ എന്ന പേരിലാണ്‌ കമ്പനി അറിയപ്പെട്ടിരുന്നത്‌.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭുപയുടെയും ആഭ്യന്തര പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തിന്റെയും സംയുക്ത സംരംഭമാണ്‌ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌.

നിലവില്‍ ഭുപ 63 ശതമാനവും ട്രു നോര്‍ത്ത്‌ 28 ശതമാനവും ഓഹരികളാണ്‌ കൈവശം വെക്കുന്നത്‌. ഏഴ്‌ ശതമാനത്തോളം ഓഹരികള്‍ മറ്റ്‌ നിക്ഷേപകരുടെയും ബാക്കി രണ്ട്‌ ശതമാനം ജീവനക്കാരുടെയും കൈവശമാണ്‌.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ മൊത്തം ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ നിരയില്‍ ഒന്‍പതാം സ്ഥാനത്താണ്‌.

മൂലധന അടിത്തറി ശക്തിപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കുമായാണ്‌ നീക്കിവച്ചിരിക്കുന്നത്‌.

നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ 22 സംസ്ഥാനങ്ങളിലും നാല്‌ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,43,074 ഏജന്റുമാരും 210 ശാഖകളുമുണ്ട്‌.

X
Top