മുംബൈ: അസം സർക്കാരുമായി ചേർന്ന് അസമിൽ 1,000 മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട് ഖനനത്തിലും വൈദ്യുതി ഉൽപാദനത്തിലും പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനിയായ എൻഎൽസി ഇന്ത്യ ലിമിറ്റഡ്. സോളാർ സംയുക്ത സംരംഭത്തിൽ എൻഎൽസി ഇന്ത്യയ്ക്ക് 51 ശതമാനം ഓഹരിയുണ്ടാകുമെന്ന് എൻഎൽസി ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാകേഷ് കുമാർ പറഞ്ഞു. പ്ലാന്റിൽ നിന്നുള്ള വൈദ്യുതി അസം താരിഫിൽ വാങ്ങുമെന്നും, അത് ഇക്വിറ്റിയിൽ 12 ശതമാനം ലാഭം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താപവൈദ്യുത കമ്പനിയായ എൻഎൽസി ഇന്ത്യ അടുത്തിടെ പുനരുപയോഗ ഊർജത്തിലേക്ക് തങ്ങളുടെ പ്രവർത്തനം വൈവിധ്യവത്കരിച്ചിരിന്നു. ഇന്ന് കമ്പനിക്ക് 1,421 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയുണ്ട്, അതിൽ 51 മെഗാവാട്ട് കാറ്റും ബാക്കി സൗരോർജ്ജവുമാണ്. സർക്കാരിന്റെ കൽക്കരി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഫോസിൽ ഇന്ധന-താപവൈദ്യുതി കമ്പനിയാണ് എൻഎൽസി ഇന്ത്യ ലിമിറ്റഡ് (എൻഎൽസി).