Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

46 ദശലക്ഷം ടണ്ണിന്റെ ഉൽപ്പാദനം ലക്ഷ്യമിട്ട് എൻഎംഡിസി

ഡൽഹി: ഇരുമ്പയിര് വിപണിയുടെ ഹ്രസ്വകാല വീക്ഷണം ജിയോ-പൊളിറ്റിക്കൽ കാരണങ്ങളാലും കൊവിഡ് നയിച്ച ചൈനയിലെ തടസ്സങ്ങളാലും പ്രോത്സാഹജനകമല്ലെന്ന് ഏറ്റവും വലിയ ഇരുമ്പയിര് നിർമ്മാതാക്കളായ എൻഎംഡിസി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുമിത് ദേബ് പറഞ്ഞു.

ഛത്തീസ്ഗഡിലെ ബച്ചേലി ഖനി വിപുലീകരിക്കുകയും കുമാരസ്വാമി ഖനികൾക്ക് കർണാടക സർക്കാർ പാട്ടം പുതുക്കുകയും ചെയ്തതിനെത്തുടർന്ന് 2023 സാമ്പത്തിക വർഷത്തിൽ 10 ശതമാനം വർധനയോടെ 46 ദശലക്ഷം ടണ്ണിന്റെ ഉൽപ്പാദനം നടത്താൻ എൻഎംഡിസി ലക്ഷ്യമിടുന്നതായി സുമിത് ദേബ് പറഞ്ഞു.

റഷ്യ-ഉക്രെയ്ൻ സംഘർഷവും ചൈനയിലെ കോവിഡ് -19 ന്റെ തുടർച്ചയായ ആഘാതവും ഉരുക്കിന്റെ ആവശ്യകതയെ മന്ദീഭവിപ്പിക്കുന്നതായി സുമിത് ദേബ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഇരുമ്പയിരിന്റെ ദീർഘകാല ആവശ്യം പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒന്നാം പാദത്തിൽ എൻഎംഡിസിയുടെ ലാഭം 54 ശതമാനം ഇടിഞ്ഞ് 1,469 കോടി രൂപയിലെത്തിയിരുന്നു.

X
Top