ന്യൂഡല്‍ഹി: ചൈനീസ് ഡിമാന്റ്, വിലവര്‍ധന, സ്റ്റീല്‍ ബിസിനസിന്റെ വിഭജനം എന്നീ ഘടകങ്ങളുടെ പിന്തുണയില്‍ എന്‍എംഡിസി ഓഹരി തിങ്കളാഴ്ച നേട്ടമുണ്ടാക്കി. 2.44 ശതമാനം ഉയര്‍ന്ന് 126.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 2022 ഒക്ടോബറിലാണ് കമ്പനി സ്റ്റീല്‍ ബിസിനസ് വേര്‍പെടുത്തിയത്.
ഇതോടെ എന്‍എംഡിസി ഓഹരി കൈവശം വയ്ക്കുന്ന വ്യക്തിയ്ക്ക് എന്‍എംഡിസി സ്റ്റീലിന്റെ സ്റ്റോക്ക് നേടാനായി. ഓഹരിയെ ഉയര്‍ത്തിയ മറ്റൊരു ഘടകം ഇരുമ്പയിര് ഉത്പാദനത്തിലെ വര്‍ധനവാണ്. ഇരുമ്പയിര് ഉത്പാദനവും വില്‍പനയും യഥാക്രമം 8 ശതമാനം, 5.5 ശതമാനമുയര്‍ത്താന്‍ സാധിച്ചു.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) കമ്പനിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുകയാണ്. 2.07 ശതമാനം ഓഹരികളാണ് എല്‍ഐസി ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴി വിറ്റഴിച്ചത്. ഇതോടെ ലൈഫ് ഇന്‍ഷൂറന്‍സ് ഭീമന്റെ പങ്കാളിത്തം 13.69 ശതമാനമായി കുറഞ്ഞു.
15.77 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഓഹരി കുതിപ്പ് തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നത്. 16 അനലിസ്‌ററ്റുകള്‍ വാങ്ങല്‍ നിര്‍ദ്ദേശം നല്‍കുന്നു.
5 പേര്‍ കൈവശം വയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഒരു വില്‍പന നിര്‍ദ്ദേശവുമുണ്ട്. 138 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് മോതിലാല്‍ ഓസ്വാള്‍ നിര്‍ദ്ദേശം.1958-ല്‍ സ്ഥാപിതമായ എന്‍എംഡിസി, രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരാണ്.
സ്റ്റീല്‍ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ് കമ്പനി.