Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

2008 ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക രക്ഷാപ്രവര്‍ത്തനത്തിന് യു.എസ് സര്‍ക്കാര്‍

ന്യൂയോര്‍ക്ക്: സിലിക്കണ്‍ വാലി, സിഗ്നേച്ച്വര്‍ ബാങ്കുകളുടെ
പരാജയത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി നിക്ഷേപകര്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാക്കും. ഇന്‍ഷൂറന്‍സ് പരിധിയ്ക്ക് പുറത്തുള്ള $250,000 ഉള്‍പ്പടെയാണ് ഇത്.

അടിയന്തര വായ്പ പരിപാടി ഫെഡറല്‍ റിസര്‍വ് ഞായറാഴ്ച പ്രഖ്യാപിച്ചു. സൗജന്യ വായ്പകള്‍ വഴി ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് പണമൊഴുക്കും. നഷ്ടം നികത്താന്‍ ട്രഷറി 25 ബില്യണ്‍ ഡോളര്‍ വകയിരുത്തി.

സാമ്പത്തിക പ്രതിസന്ധി പരക്കുന്നതിന്റെ സൂചന നല്‍കി സിലിക്കണ്‍ വാലി ബാങ്കിന് പുറകെ ന്യൂയോര്‍ക്ക് ആസ്ഥാനമായ സിഗ്നേച്ചര്‍ ബാങ്കും അടച്ചൂപൂട്ടിയിരുന്നു. പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് സാഹചര്യം മെച്ചപ്പെട്ടതായി അറിയിച്ചു. ഫെഡ്, ജെപി മോര്‍ഗന്‍ ചേസ് എന്നിവയില്‍ നിന്ന് ധനസഹായം ലഭ്യമായതോടെയാണിത്.

ഈ പശ്ചാത്തലത്തിലാണ് നിക്ഷേപം തിരിച്ചുനല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയത്. എല്ലാ സിലിക്കണ്‍ വാലി ബാങ്ക് ഇടപാടുകാരും സംരക്ഷിക്കപ്പെടുമെന്നും അവരുടെ പണം ഉടന്‍ ലഭ്യമാക്കുമെന്നും ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്, ഫെഡറല്‍ റിസര്‍വ്, എഫ്ഡിഐസി എന്നിവ ഞായറാഴ്ച അറിയിക്കുകയായിരുന്നു. “ശക്തവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിക്ഷേപങ്ങള്‍ സംരക്ഷിക്കും. കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും വായ്പയിലേക്കുള്ള പ്രവേശനം ഉറപ്പാക്കും,” ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

പദ്ധതി പ്രകാരം സിലിക്കണ്‍ വാലി ബാങ്കിലെയും സിഗ്‌നേച്ചര്‍ ബാങ്കിലെയും നിക്ഷേപകര്‍ക്ക് തുക മുഴുവന്‍ ലഭ്യമാക്കും.2008 ന് ശേഷമുള്ള ഏറ്റവും വലിയ സര്‍ക്കാര്‍ ഇടപെടലാണ് ഇത്.

X
Top