Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വലിയ പ്രഖ്യാപനങ്ങളില്ല, പ്രതിരോധ മേഖല ഓഹരികള്‍ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്രബജറ്റില്‍ പ്രതിരോധ മേഖലയെ തുണയ്ക്കുന്ന വലിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. 5.94 ലക്ഷം കോടി രൂപ വകയിരുത്തിയെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തെ 5.25 ലക്ഷം കോടിയേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണ് അത്. തുടര്‍ന്ന് ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്, പാരസ് ഡിഫന്‍സ്, ബിഇഎംഎല്‍ ഓഹരികള്‍ 5-9 ശതമാനം ഇടിവ് നേരിട്ടു.

പ്രതിരോധ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന നിര്‍ണായക ഭാഗങ്ങളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. അത്തരം ഭാഗങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം, ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും. 2025ഓടെ 1.75 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിരോധരംഗത്ത് വലിയ തോതിലുള്ള മൂലധന നിക്ഷേപം പ്രതീക്ഷിച്ചിരുന്നതായി ആക്‌സിസ് സെക്യൂരിറ്റീസ് വെളിപെടുത്തി. ഫയര്‍ പവര്‍, അന്തര്‍വാഹിനികള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

X
Top