ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ ക്രിപ്‌റ്റോകറന്‍സി വിപണി സ്ഥിരത പുലര്‍ത്തി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.27 ശതമാനം മാത്രം ഉയര്‍ന്ന് 1.10 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 6.47 ശതമാനം ഉയര്‍ന്ന് 99.57 ബില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 11.79 ശതമാനം അഥവാ 11.74 ബില്ല്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ അളവ് 91.30 ബില്ല്യണ്‍ അഥവാ 91.70 ശതമാനവുമാണ്.

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വിപണി മേധാവിത്തം 41.48 ശതമാനമാണ്. അതേസമയം 24 മണിക്കൂറിലെ വില 23,917.58 ഡോളറില്‍ തുടര്‍ന്നു. ഏഴ് ദിവസത്തില്‍ 5.63 ശതമാനം നേട്ടമാണ് ബിടിസി സ്വന്തമാക്കിയത്.

രണ്ടാമത്തെ വലിയ കോയിനായ എഥേരിയവും 1,713.89 ഡോളറില്‍ സ്ഥിരത പുലര്‍ത്തി. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10.24 ശതമാനം വളര്‍ച്ചനേടാന്‍ ഇടിഎച്ചിനായി. ബിഎന്‍ബി-292.32 ഡോളര്‍ (4.10 ശതമാനം വര്‍ധന), എക്‌സ്ആര്‍പി-0.3727 ഡോളര്‍ (0.25 ശതമാനം ഇടിവ്) കാര്‍ഡാനോ-0.5294 ഡോളര്‍ , സൊലാന-42.94 ഡോളര്‍, ഡോഷ്‌കോയിന്‍-0.7292 ഡോളര്‍, പൊക്കോട്ട്-8.72 ഡോളര്‍, അവലാഞ്ച് -24.68 ഡോളര്‍ എന്നിവയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

അതിനിടെ, തെക്കുകിഴക്കേഷ്യയിലെ പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ സിപ്‌മെക്‌സ് സിംഗപ്പൂരില്‍ പാപ്പരത്വ ഹര്‍ജി ഫയല്‍ ചെയ്തു. യു.എസ് ടെറ ലൂണ പതനത്തെ തുടര്‍ന്നുണ്ടായ തകര്‍ച്ചയുടെ അവസാന ഇരയായി ഇതോടെ സ്പ്‌മെക്‌സ് മാറി. ആറ് മാസത്തേയ്ക്ക് നിയമ നടപടികളില്‍ നിന്നുള്ള സംരക്ഷണമാണ് കമ്പനി ആവശ്യപ്പെടുന്നത്.

കഴിഞ്ഞയാഴ്ച പണം പിന്‍വലിക്കുന്നതില്‍ നിന്നും എക്‌സ്‌ചേഞ്ച് നിക്ഷേപകരെ തടഞ്ഞിരുന്നു.

X
Top