ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പിഎഫ് പെൻഷൻ നിര്ണയ രീതിയിൽ മാറ്റമില്ല

ന്യൂഡല്ഹി: പി.എഫ്. അംഗങ്ങള്ക്ക് സുപ്രീംകോടതി വിധിപ്രകാരമുള്ള ഉയര്ന്ന പെന്ഷന് കണക്കാക്കുന്ന രീതിയില് മാറ്റമില്ല. സുപ്രീംകോടതി വിധിക്കുശേഷവും പെൻഷൻതുക സംബന്ധിച്ച ആശങ്ക നിലനില്ക്കെ ഇക്കാര്യം വ്യക്തമാക്കി ജൂണ് ഒന്നിന് ഇ.പി.എഫ്.ഒ. സര്ക്കുലറിറക്കിയിരുന്നു.

എന്നാല് അതിനുശേഷം യാതൊരു മാറ്റവും ഇക്കാര്യത്തിലുണ്ടാവുകയോ ഇ.പി.എഫ്.ഒ.യുടെ സെന്ട്രല് ബോര്ഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി.) യോഗങ്ങളില് വിഷയം ചര്ച്ചയാവുകയോ ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള് വ്യക്തമാക്കി.

2014 സെപ്റ്റംബര് ഒന്നിനുശേഷം വിരമിക്കുന്നവര്ക്ക് അവസാനത്തെ 60 മാസത്തെയും അതിനുമുമ്പുള്ളവര്ക്ക് 12 മാസത്തെയും ശമ്പളത്തിന്റെ ശരാശരിയാണ് പെന്ഷന് കണക്കാക്കാന് അടിസ്ഥാനമാക്കുക എന്ന് ജൂണ് ഒന്നിന്റെ സര്ക്കുലറില് പറയുന്നു.

കഴിഞ്ഞവര്ഷം നവംബര് നാലിന് സുപ്രീംകോടതി വിധിച്ചതും ഇതാണ്. തുടര്ന്ന് ഇതിന്റെ അടിസ്ഥാനത്തില് ശമ്പളത്തില്നിന്ന് അധികവിഹിതം പെന്ഷന് ഫണ്ടിലേക്ക് വകമാറ്റിക്കൊള്ളാന് ജീവനക്കാരും തൊഴിലുടമകളും സംയുക്ത ഓപ്ഷന് നല്കുകയും ചെയ്തു.

18 ലക്ഷത്തോളം പേര് ഓപ്ഷന് നല്കുകയും അതിന്റെ അടിസ്ഥാനത്തില് 33,000ത്തോളം പേര്ക്ക് അവര് അടയ്ക്കേണ്ട തുക കണക്കാക്കി ഇ.പി.എഫ്.ഒ. ഡിമാന്ഡ് ലെറ്റര് അയക്കുകയും ചെയ്തു.

പി.എഫ്. അംഗമായ അന്നുമുതല് യഥാര്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള തുകതന്നെ വിഹിതമായി പിടിച്ചുകൊള്ളാന് ജീവനക്കാര് ഓപ്ഷന് നല്കിയശേഷം കണക്കുകൂട്ടുന്ന രീതി മാറ്റുക പ്രായോഗികമല്ല.

മറിച്ചൊരു രീതിയില് പെന്ഷന് കണക്കാക്കുന്നത് യുക്തിരഹിതവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാകുമെന്ന് വര്ഷങ്ങളായി ഇതുസംബന്ധിച്ച പഠനങ്ങള്നടത്തുന്ന പാലക്കാട് ഇന്സ്ട്രുമെന്റേഷനിലെ ഇ. ജയചന്ദ്രന് പറഞ്ഞു.

1995-ല് പത്രങ്ങളില് മുഴുവന് പേജ് പരസ്യവുമായി ആരംഭിച്ച ഇ.പി.എസ്. പദ്ധതിക്ക് അന്നുമുതലേ കോടതിയില് വ്യവഹാരങ്ങള് നേരിടേണ്ട അവസ്ഥയാണെന്ന് ആയിരക്കണക്കിന് പി.എഫ്. പെന്ഷന്കാരുടെ കൂട്ടായ്മയെ നയിക്കുന്ന പ്രവീണ് കോലി ചൂണ്ടിക്കാട്ടി.

X
Top