കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

റിസര്‍വ് ബാങ്ക് നയത്തെക്കുറിച്ച് പ്രതികരിക്കാനാകില്ല, ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തിയേക്കും-സിഇഎ നാഗേശ്വരന്‍

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന യോഗത്തില്‍ പലിശനിരക്ക് വര്‍ദ്ധനയ്ക്ക് ഫെഡ് റിസര്‍വ് മുതിരില്ല, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്‍ പറഞ്ഞു. സിഐഐ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ അനുമാനങ്ങള്‍ അവതരിപ്പിച്ചത്. ഫെഡ് റിസര്‍വ് ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

”എന്നാല്‍, നിരക്ക് കുറയ്ക്കല്‍ ആസന്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് അങ്ങനെ തോന്നുന്നില്ല. കാരണം മാക്രോ ഡാറ്റ യുഎസ് നന്നായി നിലനിര്‍ത്തുന്നു. അതിനാല്‍ അയഞ്ഞ നയത്തേക്കാള്‍ കൂടുതല്‍ കാലം സ്ഥിരത പുലര്‍ത്താന്‍ സാധ്യതയുണ്ട്,” വ്യക്തിപരമായ കാഴ്പാടാണെന്ന് അവകാശപ്പെട്ട് അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ അടുത്ത നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ചീഫ് ഇക്കണോമിസ്റ്റ് വിസമ്മതിച്ചു. ധനനയത്തെക്കുറിച്ച് പൊതു അഭിപ്രായം രേഖപ്പെടുത്താനാകില്ലെന്ന് പറഞ്ഞ സിഇഎ, ഊര്‍ജ്ജ സുരക്ഷ രാജ്യത്തെ വളര്‍ച്ചാ കാഴ്ചപ്പാടിന് ഭീഷണിയാണെന്ന ആശങ്കം ആവര്‍ത്തിച്ചു.

ഫോസില്‍ ഇതര ഇന്ധനങ്ങളും ഫോസില്‍ ഇന്ധനങ്ങളും ചേര്‍ത്തുള്ള സന്തുലിത ഊര്‍ജ്ജ മിശ്രിതത്തിനായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതേസമയം കല്‍ക്കരി, വാതകം തുങ്ങിയവയുടെ ഡിമാന്റ് കൂടുന്നു. ഈ സാഹചര്യത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കില്ല.

X
Top