ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പണപ്പെരുപ്പ ടോളറന്‍സ് ബാന്‍ഡില്‍ മാറ്റം വരുത്തില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: പണപ്പെരുപ്പ ലക്ഷ്യത്തില്‍ തിരുത്തല്‍ വരുത്തേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. തുടര്‍ച്ചയായി 9 മാസമായി പണപ്പെരുപ്പം അപ്പര്‍ ടോളറന്‍സ് ലെവലായ 6 ശതമാനത്തില്‍ കൂടുതലായ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ഒക്ടോബര്‍ മാസ പണപ്പെരുപ്പം 7 ശതമാനത്തില്‍ താഴെയായിരിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു.

4-6 ശതമാനമാണ് ആര്‍ബിഐയുടെ പണപ്പെരുപ്പ ടോളറന്‍സ് പരിധി. ഇതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ നേതൃത്വ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലുള്ളത് വളര്‍ച്ചയെ ബാധിക്കുമെന്ന് ദാസ് സമ്മതിച്ചു. സമ്പാദ്യവും നിക്ഷേവും മൂല്യചോര്‍ച്ച നേരിടുകയും അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം തകരുകയും ചെയ്യും. കോവിഡ് 19 മഹാമാരിയുടെ സമയത്ത് ചെയ്തതുപോലെ, സമ്മര്‍ദ്ദ സമയങ്ങളില്‍ ഉപയോഗിക്കുന്നതാണ് 2-6 ശതമാനം ബാന്‍ഡ്.

ഇത് റിസര്‍വ് ബാങ്കിന് മതിയായ ഇടം നല്‍കുന്നു. ഉയര്‍ന്ന പണപ്പെരുപ്പം സഹിക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി ബോധപൂര്‍വ്വം തീരുമാനിക്കുകയായിരുന്നു. പലിശ നിരക്ക് കുറച്ച്,പണലഭ്യത സുലഭമാക്കി സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കാനാണ് കോവിഡ് കാലത്ത് ബാങ്ക് ശ്രമിച്ചത്.

അത് ശരിയുമായിരുന്നു. ഇതേ പോസ്റ്റില്‍ ഗോളടിക്കാനാണ് കേന്ദ്രബാങ്ക് ഇപ്പോഴും തീരുമാനിച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പം സ്വാഭാവികമായി 4 ശതമാനത്തില്‍ താഴെയ്ത്തിക്കാനാണ് ശ്രമം. പണപ്പെരുപ്പ ബാന്‍ഡില്‍ മാറ്റം വരുത്താന്‍ അഭ്യന്തരമായോ, അന്തര്‍ദ്ദേശീയമായോ സമ്മര്‍ദ്ദമില്ല.

കഴിഞ്ഞ 9 മാസമായി പണപ്പെരുപ്പം അപ്പര്‍ ടോളറന്‍സ് പരിധിയ്ക്ക് മുകളിലാണ്. ഇതോടെ കേന്ദ്രസര്‍ക്കാറിന് വിശദീകരണ കത്ത് നല്‍കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരായിരുന്നു. ഇതിനായി ഈ മാസം ആദ്യം പ്രത്യേക പണനയ അവലോകന യോഗം (എംപിസി) വിളിച്ചുചേര്‍ക്കുകയും കത്ത് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ എന്ത് വിശദീകരണമാണ് നല്‍കിയത് എന്നത് വ്യക്തമാക്കാന്‍ ശക്തികാന്തദാസ് ഇതുവരെ തയ്യാറായിട്ടില്ല.

X
Top