
ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനുള്ള ആര്‍ബിഐ അനുവാദം നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സി (എന്‍ബിഎഫ്‌സി) ന് തല്‍ക്കാലം ലഭ്യമാകില്ല. ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാന്‍ എന്‍ബിഎഫ്‌സികളെ അനുവദിക്കേണ്ടന്നാണ് കേന്ദ്രബാങ്ക് തീരുമാനം, ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്തു.
പങ്കാളിത്തമുള്ള ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമാണ്് എന്‍ബിഎഫ്‌സികള്‍ നിലവില്‍ വിതരണം ചെയ്യുന്നത്. തത്സ്ഥിതി തുടരാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറഞ്ഞ വ്യാപനമുള്ളതിനാല്‍ ഉയര്‍ന്ന സാധ്യതയാണ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് വിപണിയ്ക്കുള്ളത്.
പരിമിത ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത് എന്നതിനാലാണ് ഇത്. ക്രെഡിറ്റ് കാര്‍ഡിന് അയോഗ്യരായ ബഹുഭൂരിപക്ഷം വരുന്നവരെ ലക്ഷ്യം വയ്ക്കാന്‍ എന്‍ബിഎഫ്‌സികള്‍ക്കും ഫിന്‍ടെക്കുകള്‍ക്കുമാകും. എന്നാല്‍ അങ്ങിനെയൊരു പദ്ധതി ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
നിലവില്‍ രണ്ട് എന്‍ബിഎഫ്‌സികള്‍-എസ്ബിഐ കാര്‍ഡ്, ബാങ്ക് ഓഫ് ബറോഡ- മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. 100 കോടി രൂപയുടെ അറ്റാദായമുള്ള എന്‍ബിഎഫ്‌സികള്‍ക്ക് റെഗുലേറ്ററുടെ അനുമതിയോടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാമെന്ന് ആര്‍ബിഐ മാസ്റ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍ബിഎഫ്‌സികളാരും അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, എം ആന്‍ഡ് എം ഫിനാന്‍സ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് എന്നിവയാണ് ആര്‍ബിഐയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍.2021 നവംബര്‍ വരെ രാജ്യത്ത് 67 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. അതേസമയം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 934 ദശലക്ഷമാണ്.
എന്‍ബിഎഫ്‌സി ലൈസന്‍സുള്ള സ്ലൈസ്, ലേസിപേ,യുഎന്‍ഐ തുടങ്ങിയ ഫിന്‍ടെക്കുകള്‍ ബാങ്കുകളുമായി സഹകരിച്ച് പ്രീ പെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.