ന്യൂഡല്‍ഹി: നവംബര്‍ 3 ന് വിളിച്ചുചേര്‍ത്ത നിര്‍ണായക ധനനയ സമിതി യോഗത്തിന്റെ മിനുറ്റ്‌സ് സൂക്ഷിക്കുന്നില്ല. വിവരാവകാശ ചോദ്യത്തിന് മറുപടിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അറയിക്കുന്നു. പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നവംബര്‍ 3 ന് ധനസമിതി യോഗം വിളിച്ചത്. തുടര്‍ന്ന് ആര്‍ബിഐ, കേന്ദ്രത്തിന് വിശദീകരണ കത്ത് നല്‍കി.
എന്നാല്‍ വിശദീകരണമെന്തെന്ന് വെളിപെടുത്താന്‍ കേന്ദ്രബാങ്കും സര്‍ക്കാറും തയ്യാറായിട്ടില്ല.സാമ്പത്തിക അസ്ഥിരത സംജാതമാകുമെന്ന ഭയമാണ് കത്ത് പുറത്തുവിടാതിരിക്കുന്നതിന് പിന്നില്‍. കത്തില്‍ പ്രതിപാദിച്ച പരിഹാര നടപടികള്‍ പുറത്തുവരുന്നത് ചിലപ്പോള്‍ പ്രതീക്ഷകളെ തിരുത്തുന്നതും ധനനയം പ്രാവര്‍ത്തികമാക്കുന്നത് തടയുന്നതുമാകും.
ഇതോടെ വളര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും സാമ്പത്തിക താല്‍പര്യങ്ങള്‍ വ്രണപ്പെടുകയും ചെയ്യും, ആര്‍ബിഐ പറഞ്ഞു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം യോഗത്തിന്റെ മിനുറ്റ്‌സ് ലഭ്യമാക്കാന്‍ മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു.
വിവരാവകാശ അപേക്ഷയ്ക്ക് ‘ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ല’ എന്നാണ് മറുപടി ലഭ്യമാകുന്നത്. ‘2022 നവംബര്‍ 3 ന് നടന്ന എംപിസി യോഗവുമായി ബന്ധപ്പെട്ട് മിനിറ്റുകളൊന്നും ലഭ്യമല്ല,’ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാധ ശ്യാം റാത്തോയും പറഞ്ഞു.