ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

ഒറ്റത്തവണ തീർപ്പാക്കൽ: ടിഡിഎസ് വേണ്ടെന്ന് ബാങ്കുകൾക്ക് നിർദേശം

മുംബൈ: വായ്പകള്‍ കുടിശ്ശികയാകുമ്പോള്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലോണ്‍ തിരിച്ചുപിടിക്കുമ്പോഴോ, വായ്പ എഴുതി തള്ളുന്ന സാഹചര്യത്തിലോ ബാങ്കുകള്‍ 10% ഉറവിട നികുതി ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.

ഇത്തരത്തില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയോ, വായ്പകള്‍ എഴുതി തള്ളുന്നതോ നേട്ടമായി പരിഗണിക്കാനാവില്ല. ഈ ഇളവ് എല്ലാ പൊതു മേഖല ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ വികസന ബാങ്കുകള്‍, സംസ്ഥാന ധനകാര്യ കോര്‍പ്പറേഷനുകള്‍, സംസ്ഥാന വ്യവസായ നിക്ഷേപ കോര്‍പ്പറേഷനുകള്‍ എന്നിവര്‍ക്ക് ബാധകമാകും.

കൂടാതെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഭവന നിര്‍മാണത്തിനായി ദീര്‍ഘ കാല വായ്പകള്‍ നല്‍കുന്ന മറ്റു കമ്പനികള്‍ എന്നിവയ്ക്കും ഇത് ബാധകമാകും. 2022 -23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിലാണ് ആദായ നികുതി നിയമത്തില്‍ 194 ആര്‍ എന്ന പുതിയ വകുപ്പ് അവതരിപ്പിച്ചത്. ഈ വകുപ്പ് പ്രകാരം, ഇന്ത്യയിലെ സ്ഥിര താമസമായിട്ടുള്ള ഒരു വ്യക്തിക്ക്, വ്യവസായത്തില്‍ നിന്നോ, അല്ലെങ്കില്‍ തൊഴിലില്‍ നിന്നോ പ്രതി വര്‍ഷം 20,000 രൂപയില്‍ കൂടുതല്‍ വരുമാനം ലഭിക്കുകയാണെങ്കില്‍ 10 ശതമാനം നിരക്കില്‍ ഉറവിട നികുതി അടക്കാന്‍ ബാധ്യസ്ഥനാണ്.

എന്നാല്‍ ഈ വ്യവസ്ഥ, ഒറ്റ തവണ തീര്‍പ്പാക്കല്‍ നടപടിയിലും ബാധകമാകുമെന്ന ധാരണയെ തുടര്‍ന്നാണ് ബാങ്കുകള്‍ സി ബി ഡി ടി യോട് വ്യക്തത തേടിയത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ബോണസ്, അവകാശ ഓഹരികള്‍ എന്നിവയുടെ കാര്യത്തിലും ഇത് ബാധകമല്ല എന്ന നേരത്തെ വ്യക്തമാക്കിയിരുന്നു.

X
Top