
ന്യൂഡല്‍ഹി: ഏപ്രിലിലെ പണ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിരക്കുകള്‍ നിലനിര്‍ത്തുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നോമുറ റിസര്‍ച്ച്.റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്ന വിശകലന വിദഗ്ധരുടെ അഭിപ്രായത്തിന് വിരുദ്ധമാണിത്. പണപ്പെരുപ്പം ലഘൂകരിക്കല്‍, മുന്‍ പണ നയ തീരുമാനങ്ങളുടെ കാലതാമസം, യുഎസിലെ കടുത്ത സാമ്പത്തിക അവസ്ഥകള്‍, 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആഭ്യന്തര ഡിമാന്‍ഡ് പ്രവചനം എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നോമുറയുടെ വിലയിരുത്തല്‍.
’25-ബേസിസ് പോയിന്റ് വര്‍ദ്ധനയെക്കാള്‍ (20 ശതമാനം) താല്‍ക്കാലികമായി നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിള്ള സാധ്യതയാണ് കാണുന്നത്. വളര്‍ച്ചയും പണപ്പെരുപ്പവും കുറവായതിനാല്‍, ഈ വര്‍ഷം നിരക്ക് കുറയ്ക്കാനും ആര്‍ബിഐ തയ്യാറായേക്കും.2023 ഒക്ടോബര്‍ മുതല്‍ 75 ബിപി എസ് ക്യുമുലേറ്റീവ് നിരക്ക് കുറയ്ക്കലാണ് പ്രതീക്ഷിക്കുന്നത്,” നോമുറ റിസര്‍ച്ച് അതിന്റെ ഏറ്റവും പുതിയ കുറിപ്പില്‍ പറഞ്ഞു.
ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം 6.5 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 6.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യ പണപ്പെരുപ്പവും മെുന്‍ മാസത്തെ 6 ശതമാനത്തില്‍ നിന്ന് 5.95 ശതമാനമായി. ഏപ്രില്‍ 3-6 വരെയാണ് ആര്‍ബിഐ ധനനയ അവലോകന കമ്മിറ്റി (എംപിസി)യോഗം നടക്കുക.
കഴിഞ്ഞ മീറ്റിംഗില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ എംപിസി തയ്യാറായിരുന്നു. ഇതോടെ റിപ്പോനിരക്ക് 6.5 ശതമാനമായി.