ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പണപ്പെരുപ്പം ജൂലൈയില്‍ ആര്‍ബിഐ ലക്ഷ്യത്തെ മറികടക്കും – നൊമൂറ

ന്യൂഡല്‍ഹി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉപഭോക്തൃ വില പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ടോളറന്‍സ് മാര്‍ക്കായ 6 ശതമാനത്തെ മറികടക്കും.ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തിനെതിരായ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനം.

ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധിച്ച് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സമാന നടപടികളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

”ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ എത്താന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ വിതരണ-സൈഡ് ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു,’ നോമുറ സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

അരിവില

അരിവില ജൂലൈയില്‍ വലിയ തോതില്‍ ഉയര്‍ന്നിരിക്കാം.ജൂണില്‍ 12 ശതമാനം ഉയര്‍ന്ന സ്ഥാനത്താണിത്. മണ്‍സൂണ്‍ വൈകിയെത്തിയതും അതിന്റെ അസന്തുലിതമായ വ്യാപനവും നെല്‍കൃഷിയെ തടസ്സപ്പെടുത്തിയതാണ് അരിവില വര്‍ദ്ധനവിന് കാരണം.

നെല്‍കൃഷി ജൂലൈ പകുതി വരെ 6 ശതമാനം കുറവാണ്. പണപ്പെരുപ്പം കഴിഞ്ഞവര്‍ഷം, തുടര്‍ച്ചയായ മൂന്നുപാദങ്ങളില്‍, 6 ശതമാനത്തിന് (ഫ്‌ലെക്‌സിബിള്‍ ടാര്‍ഗെറ്റിംഗ് സെറ്റപ്പിന് കീഴിലുള്ള ഉയര്‍ന്ന സഹിഷ്ണുത നില)മുകളിലെത്തിയിരുന്നു. ഇതോടെ പണപ്പെരുപ്പ ലക്ഷ്യം പരാജയപ്പെടാനുള്ള കാരണങ്ങള്‍ വിശദീകരിക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിര്‍ബന്ധിതരായി. ഇക്കാര്യം വിശദീകരിച്ച് ഇവര്‍ കേന്ദ്രസര്‍ക്കാറിന് കത്തയക്കുകയും ചെയ്തു.

പിന്നീട് നിരക്ക് വര്‍ദ്ധനവിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആരംഭിച്ചു. 2022 മെയ് മുതല്‍ ഇതിനോടകം 250 ബേസിസ് നിരക്ക് വര്‍ദ്ധനവിന് അവര്‍ തയ്യാറായിട്ടുണ്ട്. 6.5 ശതമാനത്തിലാണ് നിലവില്‍ റിപ്പോ നിരക്കുള്ളത്.

കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളിലും ഈവര്‍ഷമാധ്യവും പണപ്പെരുപ്പം താഴ്ന്ന് ആര്‍ബിഐ സഹിഷ്ണുത പരിധിയിലെത്തിയിരുന്നു. ഇതോടെ നിരക്ക് വര്‍ധന നിര്‍ത്തിവയ്ക്കാന്‍ ഫെബ്രുവരി, ജൂണ്‍ ധനനയ യോഗങ്ങളില്‍ കേന്ദ്രബാങ്ക് തയ്യാറായി. അതേസമയം ഉപഭോക്തൃ സൂചിക പണപ്പെരുപ്പം (സിപിഐ) ജൂണില്‍ 4.81 ശതമാനമായിരുന്നു.

4.31 ശതമാനമായിരുന്നു ജൂലൈയിലെ സിപിഐ.

X
Top