ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2024 സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് നൊമൂറ, നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരാകും

ന്യഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് നൊമൂറ. ഇതോടെ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ബന്ധിതരാകും. 75 ബേസിസ് പോയിന്റ് ഇടിവാണ് റിപ്പോ നിരക്കില്‍ നൊമൂറ പ്രതീക്ഷിക്കുന്നത്.

അടുത്ത സാമ്പത്തികവര്‍ഷം രണ്ടാം പകുതിയിലായിരിക്കും നിരക്കിലെ കുറവ് പ്രാബല്യത്തില്‍ വരിക. 4 ശതമാനം പണപ്പെരുപ്പമെന്നത് ദീര്‍ഘകാല ലക്ഷ്യമായി തുടരും. വളര്‍ച്ച ബലികഴിക്കാന്‍ കേന്ദ്രബാങ്കിന് സാധിക്കാതെവരുന്നതിനാലാണ് ഇത്.

സോനാല്‍ വര്‍മ അറോദീപ് നന്ദി എന്നിവര്‍ ചേര്‍ന്നെഴുതിയ നൊമൂറയുടെ മാക്രോ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ 25 ബേസിസ് പോയിന്റ് വീതം നിരക്ക് കുറയ്ക്കാനാണ് കേന്ദ്രബാങ്ക് നിര്‍ബന്ധിതരാവുക. ഇതോടെ റിപ്പോനിരക്ക് 5.75 ശതമാനമാകും.

ആര്‍ബിഐ 35 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് മുതിര്‍ന്ന പശ്ചാത്തലത്തിലാണ് നൊമൂറ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്. ജിഡിപി വളര്‍ച്ച അനുമാനം 6.8 ശതമാനമാക്കി നിജപ്പെടുത്താനും കേന്ദ്രബാങ്ക് തയ്യാറായി.

7 ശതമാനമായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍.

X
Top